video

00:00

മുഖ്യപ്രതിയായ എസ്.ഡി.പി.ഐ പ്രവർത്തകന് നിസ്‌കരിക്കാൻ രഹസ്യ സൗകര്യമൊരുക്കിയ പോലീസുകാർക്ക് സസ്പെൻഷൻ

മുഖ്യപ്രതിയായ എസ്.ഡി.പി.ഐ പ്രവർത്തകന് നിസ്‌കരിക്കാൻ രഹസ്യ സൗകര്യമൊരുക്കിയ പോലീസുകാർക്ക് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ എസ്.ഡി.പി.ഐ പ്രവർത്തകനു നിസ്‌കരിക്കാൻ തൊണ്ടിമുറിയിൽ രഹസ്യമായി സൗകര്യമൊരുക്കി നൽകിയതിന് മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. തൊടുപുഴ പോലീസ് സ്റ്റേഷനിൽ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരൻ മാഹീൻ, അസിസ്റ്റൻഡ് റൈറ്റർ ഷിജു, ജി.ഡി ചാർജുകാരനായിരുന്ന നൗഷാദ് എന്നിവരേയാണ് ഇടുക്കി എസ്.പി സസ്പെൻഡ് ചെയ്തത്. സി.പി.എം ഓഫീസ് ആക്രമിച്ച കേസിലെ മുഖ്യപ്രതിക്ക് സെല്ലിൽ സൗകര്യമുണ്ടായിട്ടും പ്രത്യേക മുറിയിൽ നിസ്‌കരിക്കാൻ രഹസ്യമായി സൗകര്യം ഒരുക്കിക്കൊടുത്തെന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് നടപടി.