
എസ്‌ഐക്കെതിരെ വനിത സിപിഒ; മാനസികമായി പീഡിപ്പിച്ചു,ചോദ്യം ചെയ്തപ്പോള്‍ അപമാനിച്ച് ഇറക്കിവിട്ടു;എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവം
സ്വന്തം ലേഖകൻ
കൊച്ചി: ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പൊലീസുകാരിയെ എസ്‌ഐ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി.ഇന്ന് (14/01/2022)രാവിലെ എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവം ഉണ്ടായത്.
രാവിലെ സ്റ്റേഷന്‍ ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ അധിക്ഷേപവാക്കുകള്‍ പറഞ്ഞ് ഇറക്കിവിട്ടെന്നാണ് ആരോപണം.
സംഭവത്തിന് പിന്നാലെ വിശ്രമ മുറിയില്‍ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകര്‍ വാതില്‍ ചവിട്ടി പൊളിച്ച് പുറത്തിറക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌ഐ ജിന്‍സന്‍ ഡൊമനിക്കിന്‍റെ നടപടിയിലാണ് വനിത സിപിഒ പ്രതിഷേധം ഉയര്‍ത്തിയത്.
ഡ്യൂട്ടിയെ ചൊല്ലി സ്റ്റേഷനില്‍ എസ്‌ഐയും ഉദ്യോഗസ്ഥരും തമ്മില്‍ ഭിന്നതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.സംഭവത്തില്‍ ഡിസിപി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.
Third Eye News Live
0
Tags :