പേരില്‍ മതിയോ സാറേ സ്ത്രീ സൗഹൃദം..? പാമ്പാടി പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്ന വീട്ടമ്മ കുഴഞ്ഞുവീണു; പരാതിക്കാരിയെ എസ്‌ഐ പുറത്ത് നിര്‍ത്തിയത് മണിക്കൂറുകള്‍; വീട്ടമ്മയുടെ നില ഗുരുതരം; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: പാമ്പാടി പൊലീസ് സ്‌റ്റേഷനില്‍ വീട്ടമ്മ കുഴഞ്ഞ് വീണു. അയല്‍ക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി എത്തിയ വീട്ടമ്മയാണ് പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണത്. പരാതിയുമായി എത്തിയ വീട്ടമ്മയെ എസ്‌ഐ ബിജു അഞ്ച് മണി വരെ പുറത്ത് നിര്‍ത്തിയെന്നാണ് ആരോപണം. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് പാമ്പാടി താലൂക്കാശാപുത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മയുെട സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, വീട്ടമ്മ പരാതി പറയാന്‍ എത്തിയതല്ലെന്നും ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ വന്നതാണെന്നുമാണ് പാമ്പാടി പൊലീസിന്റെ ഭാഷ്യം. ഇവര്‍ മരുന്നുകള്‍ കഴിക്കാറുണ്ടെന്നും അത് മുടങ്ങിയത് മൂലമാണ് കുഴഞ്ഞ് വീണതെന്നും പൊലീസ് ജീപ്പില്‍ തന്നെ കയറ്റിക്കൊണ്ടുപോയാണ് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയതെന്നും പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group