play-sharp-fill
നാഥനില്ല കളരിയായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ ; 76 സ്റ്റേഷനുളിൽ സി.ഐമാരില്ല, മേധാവിമാർ ഇപ്പോഴും എസ്.ഐമാർ തന്നെ ; പിണറായി സർക്കാർ പൊലീസിൽ നടത്തിയ ഏറ്റവും കാതലായ മാറ്റങ്ങളിലൊന്ന് നാല് വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല ; ഗുണ്ടാ ആക്രമണങ്ങൾ ഉൾപ്പടെയുള്ള അതിക്രമങ്ങൾ തുടരുമ്പോഴും   സംസ്ഥാന പൊലീസിൽ ആവശ്യത്തിന് സി.ഐമാരെ കിട്ടാനില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പിണറായി സർക്കാർ പൊലീസിൽ നടത്തിയ ഏറ്റവും കാതലായ മാറ്റങ്ങളിലൊന്നാണ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാരിൽ നിന്ന് സി.ഐമാർക്ക് നൽകിയത്. 2018ലാണ് പിണറായി സർക്കാർ ഈ തീരുമാനം നടപ്പിലാക്കിയത്.

എന്നാൽ നാല് വർഷം കഴിയുമ്പോഴും ഇത് പൂർത്തിയാക്കാൻ പിണറായി സഖാവിന് കഴിഞ്ഞിട്ടില്ല. ഇതോടെ 76 സ്റ്റേഷനുളിൽ മേധാവിമാര് ഇപ്പോഴും എസ്.ഐമാർ തന്നെയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുണ്ടാ ആക്രമണങ്ങൾ ഉൾപ്പടെയുള്ള അതിക്രമങ്ങൾ തുടരുന്നതിനിടെയാണ് സംസ്ഥാന പൊലീസിൽ ആവശ്യത്തിന് സി.ഐമാരെ കിട്ടാനില്ലാത്തത്. എസ്.ഐമാരുടെ സ്ഥാനക്കയറ്റം വൈകുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

2014 മുതലുള്ള എസ്.ഐമാരുടെ സ്ഥാനക്കയറ്റം കൃത്യമായി നടക്കാത്തതാണ് ഇൻസ്പെക്ടർമാരെ കിട്ടാനില്ലാത്തതിന്റെ കാരണം. 220 എസ്.ഐമാരാണ് സ്ഥാനക്കയറ്റം കാത്ത് കഴിയുന്നത്. എന്നാൽ ക്യാംപുകളിലെ എസ്.ഐമാരും ജനറൽ എസ്.ഐമാരും തമ്മിലുള്ള കേസിന്റെ പേര് പറഞ്ഞ് സ്ഥാനക്കയറ്റം നീട്ടിക്കൊണ്ടുപോവുകയാണ്.

ഇനിയും സ്ഥാനക്കയറ്റം വൈകിയാൽ സർക്കാരിന്റെ അഭിമാന പദ്ധതി പൂർണ്ണമായും പിൻവലിച്ച് എസ്.ഐമാരെ സ്റ്റേഷൻ ചുമതലയേൽപ്പിക്കേണ്ടിവരും.ഇതിനിടെ സ്റ്റേഷനുകളുടെ ചുമതല ഇൻസ്പെക്ടറിൽ നിന്ന് എസ്.ഐക്ക് തിരിച്ച് നൽകാനുള്ള നീക്കങ്ങളും സജീവമാകുന്നുണ്ട്.അങ്ങനെയെങ്കിൽ പിണറായി സഖാവിന്റെ അഭിമാന പദ്ധതി സഖാവിന് തന്നെ നാണക്കേട് ഉണ്ടാക്കും.