video
play-sharp-fill

യഥാർത്ഥ പൊലീസ് സ്റ്റേഷനുകൾക്ക് ഇനി സിനിമയിൽ വിലക്ക് ; സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിന് വിട്ട് നൽകരുതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

യഥാർത്ഥ പൊലീസ് സ്റ്റേഷനുകൾക്ക് ഇനി സിനിമയിൽ വിലക്ക് ; സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിന് വിട്ട് നൽകരുതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യഥാർത്ഥ പൊലീസ് സ്റ്റേഷനുകൾക്ക് ഇനി സിനിമയിൽ വിലക്ക്. പൊലീസ് സ്റ്റേഷനം പരിസരവും ഇനി സിനിമാ ഷൂട്ടിങ്ങിന് അനുവദിക്കില്ല. ഇതു സംബന്ധിച്ച് ഡി.ജി.പി.യുടെ നിർദ്ദേശം സംസ്ഥാന പൊലീസ് സ്റ്റേഷനുകൾക്ക് ലഭിച്ചു. അതീവ സുരക്ഷയുള്ള കേന്ദ്രങ്ങളിൽ ഷൂട്ടിങ് അനുവദിക്കാനാകില്ലെന്ന് സർക്കുലറിൽ പറയുന്നു. സിനിമ, സീരിയൽ, ഷോർട്ട് ഫിലിം, വീഡിയോ ബ്ലോഗിങ് തുടങ്ങിയവയുടെ ചിത്രീകരണത്തിന് പൊലീസ് സ്റ്റേഷനോ പരിസരമോ വിട്ടുകൊടുക്കരുതെന്ന നിർദ്ദേശമാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ലഭിച്ചത്.

കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഷൂട്ടിങ്ങിന് അനുവാദം നൽകിയത് പ്രശ്‌നങ്ങൾക്കിടയാക്കിയിരുന്നു.
ഷൂട്ടിങ്ങ് സാമഗ്രികളും വാഹനങ്ങളുംകൊണ്ട് സ്റ്റേഷൻപരിസരം നിറഞ്ഞതോടെ പരാതികളുമായി എത്തിയവർക്കടക്കം സ്റ്റേഷനിൽ പ്രവേശിക്കുന്നതുപോലും ബുദ്ധിമുട്ടായി. പൊലീസുകാർ ചലച്ചിത്ര താരങ്ങളോടൊത്ത് ചിത്രമെടുക്കാൻ മത്സരിച്ചതോടെ പരാതിയുമായി വന്നവർ ആരെ സമീപിക്കണമെന്ന ആശയക്കുഴപ്പത്തിലായി. ഇക്കാര്യങ്ങൾകൂടി കണക്കിലെടുത്താണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group