
ഈരാറ്റുപേട്ടയിൽ വന്നാൽ നിന്റെ കാല് തല്ലിയൊടിക്കും..! ഫെയ്‌സ്ബുക്കിൽ ലൈവായി പി.സി ജോർജിനെ വെല്ലുവിളിച്ച യുവാവ് ഒടുവിൽ പൊലീസ് സ്റ്റേഷനിലെത്തി; ജാമ്യവും എടുത്തു മടങ്ങി
തേർഡ് ഐ ബ്യൂറോ
കോട്ടയം: തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ, ഈരാറ്റുപേട്ടയിൽ എത്തിയാൽ നിന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും, മാപ്പ് പറയാനുള്ള ആവശ്യത്തെ നിരസിച്ച് പി.സി ജോർജിനെ പരിഹസിക്കുകയും ചെയ്ത യുവാവ് ഒടുവിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പി.സി ജോർജിന്റെ പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടർന്നാണ് ഇയാൾ സ്റ്റേഷനിൽ ഹാജരായത്. നടയ്ക്കൽ സ്വദേശി അറഫ നഗർ അമീൻ യൂസഫ് ആണ് സ്റ്റേഷനിൽ ഹാജരായത്. യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ടയിലിറങ്ങിയാൽ തല്ലിക്കൊല്ലുമെന്ന് ഇയാൾ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് പി.സി ജോർജിനെ വെല്ലുവിളിച്ചത്. വീഡിയോ വ്യാപകമായി വൈറലായി മാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ രംഗത്ത് എത്തിയ പി.സി ജോർജ് താൻ ഈരാറ്റുപേട്ടയിൽ മുണ്ട് മടക്കിക്കുത്തി എത്തുമെന്നും തടയാൻ ധൈര്യമുള്ളവന്മാരുണ്ടെങ്കിൽ വരാനും വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ യുവാവിനെതിരെ കേ്‌സെടുത്തതും ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതും. ഐപിസി 506 (1) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.