play-sharp-fill
ഇതാവണമെടാ പൊലീസ്: ഇങ്ങനെ ആകണം പൊലീസ്: വഴിയിൽ നഷ്ടമായ 30,000 രൂപ അടങ്ങിയ ബാഗ് സിസിടിവി ക്യാമറയിലൂടെ കണ്ടെത്തി നൽകി പൊലീസുകാർ മാതൃകയായി

ഇതാവണമെടാ പൊലീസ്: ഇങ്ങനെ ആകണം പൊലീസ്: വഴിയിൽ നഷ്ടമായ 30,000 രൂപ അടങ്ങിയ ബാഗ് സിസിടിവി ക്യാമറയിലൂടെ കണ്ടെത്തി നൽകി പൊലീസുകാർ മാതൃകയായി

സ്വന്തം ലേഖകൻ

കോട്ടയം : പൊലീസുകാർ എങ്ങിനെ ആകണം എന്നത് തിരിച്ചറിയണമെങ്കിൽ കോട്ടയം തിരുനക്കര ക്ഷേത്ര മുറ്റത്തെ സ്പൈഡർ പെട്രോളിംങ്ങ് പൊലീസ് സംഘത്തെക്കുറിച്ച് അറിയണം. ക്ഷേത്ര ദർശനത്തിന് എത്തിയ തിരുനക്കര സ്വദേശിയുടെ , 30000 രൂപ അടങ്ങിയ ബാഗ് നഷ്ടമായത് സി.സി.ടി.വി ക്യാമറ പരിശോധിച്ച് മണിക്കൂറുകൾക്കുള്ളിൽ തിരികെ നൽകിയാണ് ഈ പൊലീസുകാർ മാതൃക സൃഷ്ടിച്ചത്. തിരുനക്കര യൂണിയൻ ക്ലബിന് സമീപം , പുണ്യതീർത്ഥത്തിൽ ഗോപിനാഥൻ നായരാണ് (78) കേരള പൊലീസിന്റെ കാരുണ്യം അനുഭവിച്ചത്.


വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. തിരുനക്കര ക്ഷേത്രത്തിൽ ദർശനത്തിനായാണ് ഗോപിനാഥൻ നായർ രാവിലെ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് ബാഗ് നഷ്ടമായ വിവരം ഇദ്ദേഹം അറിഞ്ഞത്. തുടർന്ന് ഇദ്ദേഹം വിവരം ഈ സമയം തിരുനക്കര ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

ഈ സമയം തിരുനക്കര ക്ഷേത്ര മൈതാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പൈഡർ പെട്രോളിംങ്ങ് സംഘാംഗങ്ങളായ സിവിൽ പൊലീസ് ഓഫിസർമാരായ സുരേഷ് , റെജിമോൻ, സിദിഖ് , മധു എന്നിവർ പരിശോധനയ്ക്കായി ഇറങ്ങുകയായിരുന്നു.

തുടർന്ന് ഭാരത് ആശുപത്രി ഭാഗത്ത് എത്തിയ പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഇതിൽ നിന്ന് റോഡരികിൽ ബാഗ് കിടക്കുന്നത് കണ്ടെത്തി. തുടർന്ന് ഈ ബാഗ് തിരികെ ഗോപിനാഥർ നായരെ തിരികെ ഏൽപ്പിച്ചു.