
21-ാം വയസ്സില്‍ വിവാഹിതനായി, ഭാര്യ മറ്റൊരാളോടൊപ്പം പോയതോടെ സ്ത്രീവിദ്വേഷിയായി; സ്ത്രീകളോടൊപ്പം മദ്യപിച്ച ശേഷം അവരെ കൊലപ്പെടുത്തും; 18 സ്ത്രീകളെ കൊലപ്പെടുത്തിയ കല്ലുവെട്ട് തൊഴിലാളി പൊലീസ് പിടിയില്‍
സ്വന്തം ലേഖകന്‍
ഹൈദരബാദ്: 18 സ്ത്രീകളെ കൊലപ്പെടുത്തിയ കല്ലുവെട്ട് തൊഴിലാളി അറസ്റ്റില്‍. എം രാമുലു(45) എന്നയാളെയാണ് ടാസ്‌ക് ഫോഴ്‌സ് പൊലീസ് ഹൈദരബാദില്‍ വച്ച് അറസ്റ്റ് ചെയ്തത്. ബോറാബന്ദ സ്വദേശിയായ രാമുലുവിനെതിരെ ആകെ 21 കേസുകളുണ്ട്.
ഇപ്പോഴത്തെ അറസ്റ്റ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ്. 50കാരിയായ വെങ്കടമ്മ, 35കാരിയായ ഒരു സ്ത്രീ എന്നിവരെയാണ് ഏറ്റവും ഒടുവിലായി ഇയാള്‍ കൊലപ്പെടുത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമുലു വിവാഹിതനായത് 21ആം വയസിലാണ്. എന്നാല്‍ ഭാര്യ ഇയാളെ വിട്ട് മറ്റൊരാളോടൊപ്പം പോയി. ഇതോടെ സ്ത്രീ വിദ്വേഷിയായ ഇയാള്‍ നിരന്തരമായി സ്ത്രീകളെ കൊലപ്പെടുത്താന്‍ തുടങ്ങി. 2003ല്‍ കൊലപാതകങ്ങള്‍ തുടങ്ങിയ ഇയാള്‍ സ്ത്രീകളോടൊത്ത് മദ്യപിച്ച ശേഷം അവരെ കൊലപ്പെടുത്തുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്.
Third Eye News Live
0
Tags :