video
play-sharp-fill
പോലീസിൽ വ്യാജരേഖ ചമയ്ക്കലും; റിമാൻഡ് റിപ്പോർട്ട് വ്യാജമായി തയ്യാറാക്കി കോടതിയെ കബളിപ്പിച്ച  മുൻ കുന്നംകുളം എസ് ഐ രാജൻ കൊട്ടോരാൻ കുറ്റക്കാരനെന്ന് തൃശ്ശൂർ ജില്ലാ പൊലീസ് മേധാവി; രാജനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് പരാതി

പോലീസിൽ വ്യാജരേഖ ചമയ്ക്കലും; റിമാൻഡ് റിപ്പോർട്ട് വ്യാജമായി തയ്യാറാക്കി കോടതിയെ കബളിപ്പിച്ച മുൻ കുന്നംകുളം എസ് ഐ രാജൻ കൊട്ടോരാൻ കുറ്റക്കാരനെന്ന് തൃശ്ശൂർ ജില്ലാ പൊലീസ് മേധാവി; രാജനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് പരാതി

സ്വന്തം ലേഖകൻ

തൃശൂർ: കുന്നംകുളം സ്റ്റേഷനിൽ 2016ൽ ജോലി ചെയ്തിരുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശിയായ എസ് ഐ രാജൻ കൊട്ടോരാൻ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ട് വ്യാജമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

2016ൽ കുന്നംകുളം പോലിസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് എസ് ഐ രാജൻ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ പ്രതിയുടെ നിയമ സഹായത്തിനായി ലീഗൽ സർവ്വീസ് അതോറിട്ടിയുടെ വക്കീലിനെ ഫോണിൽ വിളിച്ചറിയിച്ചുവെന്ന് വക്കീലിൻ്റെ പേരും ഫോൺനമ്പരും സഹിതം രാജൻ എഴുതി ചേർക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പ്രതി സ്ഥാനത്തുള്ളയാൾക്ക് യാതൊരു നിയമ സഹായവും ലീഗൽ സർവീസ് അതോറിറ്റിയുടെ ഭാഗത്തുനിന്ന് ലഭിക്കാതെ വരികയും, എന്തുകൊണ്ടാണ് തനിക്ക് നിയമ സഹായം നല്കാത്തത് എന്ന് ലീഗൽ സർവീസ് അതോറിറ്റിയുടെ വക്കീലിനെ കണ്ട് കുറ്റാരോപിതൻ ചോദിച്ചതോടെയാണ് വ്യാജ റിമാൻഡ് റിപ്പോർട്ടാണ് കുന്നംകുളം പോലീസ് തയ്യാറാക്കി കോടതിയിൽ നൽകിയതെന്ന് മനസിലായത്.

തുടർന്ന് റിമാൻഡ് റിപ്പോർട്ടിൻ്റെ പകർപ്പ് സഹിതം ലീഗൽ സർവ്വീസ് അതോറിട്ടിയുടെ വക്കീൽ തന്നെ, തൻ്റെ പേരും ഫോൺനമ്പരും വ്യാജമായി റിമാൻഡ് റിപ്പോർട്ടിൽ എഴുതി ചേർത്തിട്ടുള്ളതാണെന്നും, എസ് ഐ രാജനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി. ഈ പരാതിയിൻമേൽ നടത്തിയ അന്വേഷണത്തിലാണ് രാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ഹോം നേഴ്സിംഗ് അസോസിയേഷൻ്റെ നേതാവും
കുന്നംകുളത്ത് ഹോം നേഴ്സിങ് ബിസിനസ് നടത്തുന്നതുമായ ആലീസ് തോമസ് എന്നയാൾ പെൺവാണിഭ കേസിൽ പ്രതിയാണെന്ന് അറിഞ്ഞ് ജനറൽ സെക്രട്ടറിയായിരുന്ന യുവാവ് ഇവരെ സംഘടനയിൽ നിന്ന് നീക്കം ചെയ്തിരുന്നു.

ഇതിൻ്റെ വൈരാഗ്യത്തിന് ജനറൽ സെക്രട്ടറിയായ യുവാവിനെതിരേ ആലിസ് ഫോണിൽ കൂടി അശ്ലീലം വിളിച്ചു എന്ന് കാണിച്ച് കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ കുന്നംകുളം പോലീസ് ഹോം നേഴ്സിംഗ് അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായിരുന്ന യുവാവിന് എതിരെ കേസെടുക്കുകയായിരുന്നു.

ഫോണിൽ വിളിച്ച് അശ്ലീലം വിളിച്ചു എന്ന് കാണിച്ച് ഫോൺ നമ്പർ സഹിതം പരാതി നൽകിയിട്ടും പ്രതിസ്ഥാനത്തയാളുടെ കോൾ ഡീറ്റെയിൽസ് പരിശോധിക്കാൻ പോലീസ് തയ്യാറായില്ല. പെൺവാണിഭക്കാരിയായ ആലീസിന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് നിരവധി വ്യാജ രേഖകൾ ചമച്ചാണ് കള്ള പരാതിയിന്മേൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

ഈ കേസിലാണ് കുന്നംകുളത്തെ പ്രമുഖ അഭിഭാഷയുടെ പേരും ഫോൺ നമ്പറും അവർ അറിയാതെ വ്യാജമായി റിമാൻഡ് റിപ്പോർട്ടിൽ എഴുതിച്ചേർത്ത് കോടതിയെയും കബളിപ്പിച്ചത്. തുടർന്ന് അഭിഭാഷക തൃശൂർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൻമേൽ നടത്തിയ അന്വേഷണത്തിലാണ് എസ് ഐ രാജൻ കുറ്റക്കാരനാണെന്ന് ജില്ലാ പോലീസ് മേധാവി കണ്ടെത്തിയത്.

എന്നാൽ വ്യാജരേഖ ചമച്ച എസ് ഐ രാജൻ സർവീസിൽനിന്ന് പിരിഞ്ഞതിനാൽ തുടർ നടപടികൾ ഉണ്ടായില്ല. തുടർന്ന് ജനറൽ സെക്രട്ടറിക്കെതിരേ പോലീസ് എടുത്ത കേസ് കെട്ടിച്ചമച്ചതാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയിൽ നടത്തിയ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

ഇതോടെയാണ് വ്യാജ തയ്യാറാക്കി കോടതിയെ കബളിപ്പിച്ച എസ് ഐ രാജനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹോം നേഴ്സിങ് അസോസിയേഷന്റെ മുൻ ജനറൽ സെക്രട്ടറി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയത്.

Tags :