“സഹപ്രവർത്തകയ്ക്കൊപ്പം” കോട്ടയത്തെ പൊലീസ്; കൂട്ടിക്കലിലെ പ്രളയദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയ്ക്ക്   ജില്ലയിലെ പോലീസ് സംഘടനകളുടെ നേതൃത്വത്തിൽ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു; ഇന്ന് പത്ത് മണിക്ക് സഹകരണ മന്ത്രി വി എൻ വാസവൻ താക്കോൽദാനം നടത്തും

കോട്ടയം: കൂട്ടിക്കലിലെ പ്രളയദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ജില്ലയിലെ പോലീസ് സംഘടനകളുടെ നേതൃത്വത്തിൽ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്.

ജനുവരി 8-ാം തീയതി തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് മുണ്ടക്കയം ചോറ്റിയിൽ വെച്ച് കേരളാ പോലീസ് അസോസിയേഷന്റേയും കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റേയും നേതൃത്വത്തിൽ പണികഴിപ്പിച്ച വീടിൻ്റെ താക്കോൽ ദാനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

കെ പി എ കോട്ടയം ജില്ലാ പ്രസിഡൻ്റ് ബിനു കെ ഭാസ്കർ അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവി
കെ. കാർത്തിക് ഇ.വി. പ്രദീപൻ ( KPA സംസ്‌ഥാന ജനറൽ സെക്രട്ടറി) വിജയമ്മ വിജയലാൽ (പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) അനുപമ പി.ആർ. (ജില്ലാ പഞ്ചായത്ത് മെമ്പർ, മുണ്ടക്കയം ഡിവിഷൻ) അനിൽകുമാർ എം. (DySP കാഞ്ഞിരപ്പള്ളി)

പ്രേംജി കെ. നായർ (KPOA സംസ്ഥാന വൈസ് പ്രസിഡന്റ്)
അനിൽ കുമാർ എൻ.വി.(KPA സംസ്‌ഥാന എക്‌സിക്യൂട്ടീവ് മെമ്പർ)
അനിൽ സി.വി. (KPHCS ഡയറക്‌ടർ ബോർഡ് മെമ്പർ), രഞ്ജിത്ത് കുമാർ പി.ആർ. (KPA ജില്ലാ സെക്രട്ടറി) എന്നിവർ പങ്കെടുക്കും