
പെപ്പര്‍ സ്പ്രേ അടിച്ചു, കഴുത്തിൽ കുത്തി, വാഹനത്തിന്‍റെ താക്കോല്‍ ഊരിയെടുത്തു; പൊലീസിന് നേരെ ചിന്നക്കനാലില്‍ നടന്നത് സിനിമ സ്റ്റൈല്‍ ആക്രമണം; പൊലീസുകാരനെ മൃഗീയമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും ഒരക്ഷരം ഉരിയാടാതെ മലയാളത്തിലെ ചാനലുകളും ബുദ്ധിജീവികളും; പൊലീസുകാരൻ മർദ്ദിച്ചതാണെങ്കിൽ അന്തി ചർച്ചയാക്കിയേനേ, പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തിയേനെ; കേരളത്തിലെ പൊലീസുകാരുടെ ജീവന് പട്ടിയുടെ വിലയോ….?
സ്വന്തം ലേഖകൻ
അടിമാലി: ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ വളഞ്ഞിട്ട് ആക്രമിച്ച് ക്രിമിനലുകൾ
സിവില്‍ പൊലീസ് ഓഫിസറെ മൃഗീയമായി കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും ഒരക്ഷരം ഉരിയാടാതെ മലയാളത്തിലെ ചാനലുകളും ബുദ്ധിജീവികളും. എന്നാൽ പൊലീസുകാരനാണ് മർദ്ദിച്ചിരുന്നതെങ്കിൽ ചാനലുകൾ അത് അന്തി ചർച്ചയാക്കി മാറ്റിയേനേ , പുരോഗമനവാദികളും നാടൊട്ടാകെ മൈക്ക് കെട്ടി പ്രസംഗിക്കുന്ന ബുദ്ധിജീവികളും പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തുമായിരുന്നു ‘
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളന്മാരെയും ക്രിമിനലുകളെയും പിടികൂടാൻ ചങ്കും വിരിച്ചിറങ്ങുന്ന പൊലീസുകാരന് കുത്ത് കൊണ്ടാലും വെട്ടേറ്റാലും നഷ്ടം അവൻ്റെ കുടുംബത്തിന് മാത്രമായിരിക്കും.
കായംകുളം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ദീപക്കിനാണ് കുത്തേറ്റത്. ഹോട്ടല്‍ ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലെ പ്രതികളെ തേടിയെത്തിയ കായംകുളം സ്റ്റേഷനിലെ അഞ്ചംഗ പൊലീസ് സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കോട്ടയം, ആലപ്പുഴ സ്വദേശികളായ മുനീര്‍, ഫിറോസ്ഖാന്‍, ഹാഷിം, ഷെമീര്‍ എന്നിവരെ ശാന്തൻപാറ പൊലീസ് പിടികൂടി.
പ്രതികള്‍ ഒളിവില്‍ കഴിയുന്നതായി മനസ്സിലാക്കിയാണ് കായംകുളം പൊലീസ് മൂന്നാറില്‍ എത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ചിന്നക്കനാല്‍ പവര്‍ ഹൗസിനുസമീപം പ്രതികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തു. ഇവരെ വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനം പൊലീസിനുനേരെ ഓടിച്ചുകയറ്റി. തുടര്‍ന്ന് പെപ്പര്‍ സ്പ്രേ പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ, ദീപക്കിനെ പ്രതികളിലൊരാള്‍ കുത്തുകയായിരുന്നു.
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു. കാലില്‍ ഉള്‍പ്പെടെ നാല് മുറിവുണ്ട്.
പൊലീസ് വാഹനത്തിന്‍റെ താക്കോല്‍ ഊരിക്കളഞ്ഞശേഷം പ്രതികൾ ഇവിടെനിന്ന് കടന്നുകളഞ്ഞു.
ശാന്തൻപാറ പൊലീസ് എത്തിയാണ് പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ ദീപക് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
എസ്.ഐ ഉള്‍പ്പെടെ അഞ്ചംഗ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
മൂന്നാര്‍, ശാന്തൻപാറ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ച കൊളുക്കുമലയ്ക്ക് സമീപത്ത് കൂടി പോകുന്നതായി വിവരം പൊലീസിന് ലഭിച്ചു. ഈ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിനെത്തുടര്‍ന്നാണ് വാഹനം ഉപേക്ഷിച്ച് മലമുകളിലൂടെ നീങ്ങുകയായിരുന്ന സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തത്.
ബാക്കിയുള്ളവര്‍ക്കായി തമിഴ്നാട് അതിര്‍ത്തി ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. ഗുരുതര പരിക്കേറ്റ ദീപക്കിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.