സംഘടിതമായ ആക്രമണം നടത്താൻ എങ്ങനെ കഴിഞ്ഞു; എന്താണ് അതിന് അവർക്ക് ധൈര്യം നൽകിയത് ; കൃത്യമായ അന്വേഷണ പരിധിയിൽ കൊണ്ടുവരേണ്ടതാണെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: തിരുവനന്തപുരം ∙ എറണാകുളം കിഴക്കമ്പലത്ത് പൊലീസിന് നേരേ ഉണ്ടായ ആക്രമണത്തെ അപലപിച്ച് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ. അതിഥി തൊഴിലാളികളുടെ ഭാഗത്തുനിന്ന് ചില കുറ്റകൃത്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ സംഘടിതമായി പൊലീസിനെ തന്നെ ആക്രമിക്കുന്ന, വാഹനങ്ങൾ കത്തിക്കുന്ന അനുഭവം ഇതാദ്യമാണ്.

video
play-sharp-fill

ഗുരുതരമായി പരിക്കേറ്റ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണെന്ന് കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു പറഞ്ഞു. സംഘടിതമായി ഇത്തരം ആക്രമണം നടത്താൻ തൊഴിലാളികൾക്ക് എങ്ങനെ കഴിഞ്ഞു? അവർക്ക് ധൈര്യം നൽകിയത് എന്താണ്? എല്ലാം കൃത്യമായി അന്വേഷണ പരിധിയിൽ വരേണ്ടതാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു.

ഇന്നലെ രാത്രി കിഴക്കമ്പലത്ത് പൊലീസിന് നേരേ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് തൊഴിൽ ചെയ്യാൻ കേരളത്തിൽ എത്തുന്നവരെ അർഹമായ അംഗീകാരം നൽകി അതിഥി തൊഴിലാളികളായി പരിഗണിക്കുന്ന നാടാണ് കേരളം. ഇങ്ങനെ കേരളത്തിൽ എത്തിയവരെ ലോക്ഡൗൺ കാലഘട്ടത്തിൽ മൂന്നുനേരം ഭക്ഷണം ഉൾപ്പെടെ നൽകി സംരക്ഷണം നൽകിയ നാട് കൂടിയാണ് കേരളം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


പല രൂപത്തിൽ കേരളത്തിൽ ഇവർ ജോലി ചെയ്തു വരുന്നു. അതിൽ ചില മുതലാളിമാർ അവരുടെ സ്ഥാപനത്തിലെ ജോലിക്കായി റിക്രൂട്ട് ചെയ്ത് വാസസ്ഥലം അടക്കം അനുവദിച്ച് തൊഴിലെടുപ്പിക്കുന്നുണ്ട്. അത്തരം സ്ഥലങ്ങളിലെ തൊഴിലാളികളുടെ പൂർണ ഉത്തരവാദിത്തം ആ തൊഴിലുടമകൾക്കാണ്. ഇത്തരത്തിൽ കേരളത്തിൽ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകൾക്ക് അവരുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല.

സ്വന്തം ലേബർ ക്യാമ്പിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് തമ്മിലടിക്കുന്നതായി നാട്ടുകാർ പോലീസിനെ വിവരം അറിയച്ചതനുസരിച്ചാണ് പോലീസ് സംഘം അവിടെ എത്തിയത്. ഇങ്ങനെ ക്രമസമാധാനം ഉറപ്പാക്കാൻ അവിടെ എത്തിയ പോലീസുദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും രണ്ട് പോലീസ് വാഹനങ്ങൾ പൂർണ്ണമായും തകർക്കുകയും കത്തിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ അഞ്ച് പോലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്. ഈ അനുഭവത്തെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഗൗരവമായി കാണുന്നുവെന്ന് ജനറൽ സെക്രട്ടറി സി ആർ ബിജു വ്യക്തമാക്കി . ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്.


ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. കേരളത്തിൽ എത്തി വിവിധതരം ജോലികൾ ചെയ്തുവരുന്ന തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ചില കുറ്റകൃത്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ സംഘടിതമായി പോലീസിനെ തന്നെ ആക്രമിക്കുന്ന, പോലീസ് വാഹനങ്ങൾ തകർക്കുന്ന, കത്തിക്കുന്ന അനുഭവം ഇതാദ്യമാണ്.


അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തി, സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താൻ എങ്ങനെ ഇവർക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവർക്ക് ധൈര്യം നൽകിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയിൽ വരേണ്ടതാണ്.