ജോബിയ്ക്ക് രാമപുരത്തിന്റെ അന്ത്യാഞ്ജലി….! ലാസ്റ്റ് സല്യൂട്ട് നല്‍കിയ സഹപ്രവര്‍ത്തകർ വിങ്ങിപ്പൊട്ടി; അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കാത്ത് നിന്നത് വന്‍ജനാവലി

Spread the love

സ്വന്തം ലേഖിക

രാമപുരം: രാത്രിയില്‍ ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും വീണ് മരണമടഞ്ഞ ഗ്രേഡ് എസ്.ഐ.

ജോബി ജോര്‍ജ്ജിന് അദ്ദേഹത്തിന്റെ കര്‍മ്മ മേഖലയായ രാമപുരം വികാര നിര്‍ഭരമായ യാത്രയപ്പ് നല്‍കി. ലാസ്റ്റ് സല്യൂട്ട് നല്‍കിയ സഹപ്രവര്‍ത്തകരായ പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും വിങ്ങിപ്പൊട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലരും ജോബിയുടെ നെറുകയില്‍ അന്ത്യചുംബനം നല്‍കി.
ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് രാമപുരം പൊലീസ് സ്റ്റേഷനില്‍ പൊതു ദര്‍ശനത്തിന് എത്തിച്ച ജോബിയുടെ ഭൗതികദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ വന്‍ജനാവലിയാണ് കാത്ത് നിന്നത്.

അരമണിക്കൂറോളം ഇവിടെ പൊതു ദര്‍ശനത്തിന് വച്ചു. ജലമന്ത്രി റോഷി അഗസ്റ്റിന്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്ബില്‍, രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ബൈജു ജോണ്‍ പുതിയിടത്തു ചാലില്‍ , പാലാ ഡി വൈ എസ് പി എ ജെ തോമസ് ,.സി .ഐ. കെ. പി. ടോംസണ്‍, രാമപുരം എസ്. ഐ. വിഷ്ണു, ഡി.സി. സി. സെക്രട്ടറി രാമപുരം സി .ടി . രാജന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മോളി പീറ്റര്‍ , വ്യാപാരി വ്യവസായി രാമപുരം യൂണിറ്റ് പ്രസിസന്റ് സജി മീറ്റത്താനി, സെക്രട്ടറി ജെയ്സണ്‍ മേച്ചേരില്‍ , റോട്ടറി ക്ലബ്ബ് പ്രസിസന്റ് കുര്യാക്കോസ് മാണിവേലില്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് സന്തോഷ് കമ്ബകത്തുങ്കല്‍, സെക്രട്ടറി ജോര്‍ജ് കുരിശുംമൂട്ടില്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

കാഞ്ഞിരപ്പള്ളി, പാമ്ബാടി, പാലാ, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, മുണ്ടക്കയം സ്റ്റേഷനുകളില്‍ ജോലിചെയ്തതിനാല്‍ വലിയ സുഹൃദ്വലയത്തിനുടമയായിരുന്നു ജോബി ജോര്‍ജ്. ഒരുമണിക്കൂര്‍ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം പൊന്‍കുന്നത്തെ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് പൊന്‍കുന്നം തിരുകുടുംബ ഫൊറോനപള്ളി സെമിത്തേരിയിലാണ് സംസ്കാരം