വയനാട്ടിൽ സിവിൽ പൊലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Spread the love

പുൽപ്പള്ളി: വയനാട്ടിൽ സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജിൻസൺ സണ്ണിയാണ് മരിച്ചത്.

video
play-sharp-fill

പുൽപ്പള്ളി പട്ടാണിക്കൂപ്പിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ജിൻസന്‍റെ മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം, ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group