
കുഞ്ഞ് ജനിച്ചിട്ട് പതിനൊന്ന് ദിവസം ; ഭാര്യക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം; പൊലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
സ്വന്തം ലേഖകൻ
ബംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കര്‍ണാടകയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. 32കാരനായ കിഷോറാണ് ഭാര്യ പ്രതിഭയെ കൊലപ്പെടുത്തിയത്. പതിനൊന്നു ദിവസം മുന്‍പ് യുവതി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഭാര്യയുടെ വീട്ടിലെത്തിയാണ് ഇയാള്‍ കൃത്യം നടത്തിയത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 22നായിരുന്നു കംപ്യട്ടൂര്‍ ബിരുദധാരിയായ പ്രതിഭയും കിഷോറും തമ്മിലുള്ള വിവാഹം.പ്രതിഭയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കിഷോര്‍ യുവതിക്ക് വരുന്ന കോളുകളും മെസേജുകളും പരിശോധിക്കാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. യുവതിയുമായി ഫോണില്‍ ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇയാള്‍ കാര്യങ്ങള്‍ തിരക്കിയിരുന്നതായും പൊലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകീട്ട് ഒരു ഫോണ്‍ കോളിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതേതുടര്‍ന്ന് യുവതി കാര്യങ്ങള്‍ അമ്മയോട് പറയുകയും ചെയ്തു. കിഷോറിന്റെ കോളുകള്‍ അവഗണിക്കാനും കുഞ്ഞിനെ വിചാരിച്ച് കാര്യങ്ങള്‍ ചെയ്യാനും അമ്മ പ്രതിഭയോട് പറയുകയും ചെയ്തു. അന്നേദിവസം രാത്രി കിഷോര്‍ തന്നെ 150 തവണ വിളിച്ചതായി പ്രതിഭ തിങ്കളാഴ്ച മാതാപിതാക്കളെ അറിയിച്ചു.
കുറച്ചുകഴിഞ്ഞ്, അമ്മ ടെറസിലേക്ക് പോകുന്നതിനിടെ കിഷോര്‍ പ്രതിഭയുടെ വീട്ടിലെത്തുകയും യുവതിയും കുഞ്ഞും കിടന്ന മുറി അകത്ത് നിന്ന് പൂട്ടുകയുമായിരുന്നു. മുറിയിലെത്തിയ കിഷോര്‍ കൈയില്‍ കരുതിയ കീടനാശിനി കുടിച്ച ശേഷം യുവതിയെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ടെറസില്‍ നിന്നെത്തിയ പ്രതിഭയുടെ അമ്മ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. അവര്‍ തുടര്‍ച്ചയായി വാതിലില്‍ മുട്ടിയപ്പോള്‍ കിഷോര്‍ പതിനഞ്ച് മിനിറ്റിന് ശേഷം വാതില്‍ തുറക്കുകയും ഞാന്‍ അവളെ കൊന്നെന്ന് പറഞ്ഞ് ഓടിപ്പോകുകയുമായിരുന്നു.
കീടനാശിനി കുടിച്ച ഇയാളെ കോലാറിലെ ആശുപത്രിയില്‍ പ്രവശിപ്പിച്ചതായി പൊലീസ് പറഞ്ഞു. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ കിഷോറിനെതിരെ കിഷോറിനെതിരെ കേസ് എടുത്തതായും ആശുപത്രിയില്‍ നിന്ന്് ഡിസ്താര്‍ജ് ചെയ്ത ശേഷം കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ കിഷോറിന്റെ അമ്മ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.