
സംസ്ഥാനത്ത് 1259 പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് ബാധിതർ: കോട്ടയം ജില്ലയിൽ മാത്രം 76 പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയിൽ; ആകെ 706 പൊലീസുകാർക്ക് ഇതുവരെ ജില്ലയിൽ കൊവിഡ്
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് നിലവിൽ 1,259 പൊലീസ് ഉദ്യോഗസ്ഥർ കോവിഡ് രോഗബാധിതരെന്ന് റിപ്പോർട്ട്. കോട്ടയം ജില്ലയിൽ മാത്രം നിലവിൽ 76 പൊലീസ് ഉദ്യോഗസ്ഥരാണ് കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ വർഷം മുതൽ ഇതുവരെ 706 പൊലീസ് ഉദ്യോഗസ്ഥർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്.
ഇതിൽ പരമാവധിപേരും വീടുകളിൽ തന്നെയാണ് കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഞായറാഴ്ച അവധി ദിനത്തിൽ 16,878 പൊലീസുകാരെയും ഞായറാഴ്ചയും തിങ്കളാഴ്ചയുമായി 25,000 പേരെയും നിരത്തിൽ നിയോഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ഡൗൺ നിയന്ത്രണം നടപ്പിലാക്കാൻ മുന്നിൽ നിൽക്കുന്ന പൊലീസുകാരിൽ പലരും രോഗബാധിതരാകുന്നുണ്ട്. അവർക്ക് വൈദ്യ സഹായം എത്തിക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം കൊച്ചി നഗരങ്ങളിൽ പോലീസുകാർക്ക് പ്രത്യേക സിഎഫ്എൽടിസികൾ ഒരുക്കി. മറ്റ് ജില്ലകളിൽ ആവശ്യമുണ്ടെങ്കിൽ ഈ സൗകര്യം ഒരുക്കാൻ നിർദ്ദേശം നൽകിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.