video
play-sharp-fill

പഴം വാങ്ങാൻ പോയി വൈറലായ അനന്തു ഒടുവിൽ മാപ്പു പറഞ്ഞ് കോശിയായി: മുണ്ടൂർ മാടനായി തകർത്താടിയ സി.ഐ ഒടുവിൽ അയ്യപ്പൻനായരായി; രണ്ടു പേരും ചേർന്നിരുന്നു ലൈവിട്ട് എല്ലാം കോംപ്ലിമെൻസാക്കി

പഴം വാങ്ങാൻ പോയി വൈറലായ അനന്തു ഒടുവിൽ മാപ്പു പറഞ്ഞ് കോശിയായി: മുണ്ടൂർ മാടനായി തകർത്താടിയ സി.ഐ ഒടുവിൽ അയ്യപ്പൻനായരായി; രണ്ടു പേരും ചേർന്നിരുന്നു ലൈവിട്ട് എല്ലാം കോംപ്ലിമെൻസാക്കി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: പാരിപ്പള്ളിയിൽ പഴം വാങ്ങാൻ കാറുമായി റോഡിലിറങ്ങി വൈറലായി മാറിയ അനന്തു ഒടുവിൽ മാപ്പ് പറഞ്ഞ് ലൈവിലെത്തി. അനന്തുവിനെ കോശിയാക്കി മാറ്റി, മുണ്ടൂർ മാടനായി ഉറഞ്ഞു തുള്ളിയ സി.ഐയും ഒടുവിൽ അയ്യപ്പൻനായരായി മാറി. ലോക്കൽ ചാനലിനു വേണ്ടി, ക്യാമറയ്ക്കു മുന്നിൽ തകർത്താടിയ സി.ഐ പണിപോകുമെന്ന ഘട്ടം എത്തിയപ്പോഴാണ് അനന്തുവിനൊപ്പം ഇരുന്ന ലൈവ് വീഡിയോ ഇട്ട് എല്ലാം കോപ്ലിമെൻസാക്കിയത്.

കഴിഞ്ഞ ദിവസം പുതിയ കാറുമായി വീട്ടിൽ നിന്നും പുറത്തിറങ്ങിയ അനന്തവിനെ പാരിപ്പള്ളിയിൽ വച്ച് പാരിപ്പള്ളി സി.ഐയുടെ നേതൃത്വത്തിൽ പിടികൂടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രദേശത്തെ ലോക്കൽ ചാനൽ ചിത്രീകരിച്ച് യുട്യുബിൽ ഇട്ട വീഡിയോയാണ് വൈറലായി മാറിയത്. പഴം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനു നേരെ പൊലീസ് നടത്തിയ അതിക്രമം എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായത്. ഇതോടെയാണ് പ്രശ്‌നത്തിൽ സംസ്ഥാന പൊലീസ് മേധാവി അടക്കം ഇടപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് പ്രശ്‌നം പരിഹരിക്കുന്നതിനായി പാരിപ്പള്ളി സി.ഐ നേരിട്ട് അനന്തുവിന്റെ വീട്ടിൽ എത്തിയത്. അനന്തുവിനൊപ്പം സോഫയിൽ ഒന്നിച്ചിരുന്ന സി.ഐ ലൈവ് വീഡിയോയിൽ എത്തി. താൻ അനാവശ്യമായി വീടിനു പുറത്തിറങ്ങിയതാണ് എന്ന് കുമ്പസരിച്ച് അനന്തു, തന്റെ തെറ്റ് ഏറ്റുപറയുന്നുണ്ട്. ഇത് കൂടാതെ മറ്റുള്ള എല്ലാവരെയും പൊലീസിനെ അനുസരിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്.

എന്നാൽ, അനന്തുവിനെ പരിഹസിച്ച് ആദ്യം ട്രോൾ ഇട്ടവർ തന്നെ രണ്ടാമത്ത് വീഡിയോ എത്തിയതോടെ പൊലീസിനെതിരെ തിരിഞ്ഞിട്ടുണ്ട്. അനാവശ്യമായി റോഡിലിറങ്ങി അടിവാങ്ങിയവരാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പൊലീസിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നതെന്നതാണ് ഏറെ രസകരം. ഇത്തരത്തിൽ പൊലീസിനു നേരെ അനാവശ്യമായ വിമർശനം ഉണ്ടായാൽ, ഇത് കൊറോണ പ്രതിരോധത്തെ കാര്യമായി ബാധിക്കും.

എന്നാൽ, പൊലീസ് അൽപം കൂടി മാന്യമായി പെരുമാറിയില്ലെങ്കിൽ ഇത് സാധാരണക്കാരായ ജനത്തെയും ബാധിക്കും.