
ഓട്ടത്തിനിടയില്‍ പോലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ടയറുകള്‍ ഊരിപോയി ; നിയന്ത്രണം വിട്ട ജീപ്പ് റോഡിലൂടെ നിരങ്ങി നിന്നു ; ഡ്രൈവറുടെ ശ്രമത്തില്‍ ഒഴിവായത് വൻ അപകടം
തിരുവല്ലം: ഓട്ടത്തിനിടയില്‍ തിരുവല്ലം പോലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ടയറുകള്‍ ഊരിപോയി. വ്യാഴാഴ്ച രാത്രി ഒൻപതോടെ തിരുവല്ലം മധുപാലത്തിനടുത്തായിരുന്നു അപകടം.
ജീപ്പിന്റെ മുൻഭാഗത്തെ സസ്പെൻഷനിലുള്ള നട്ടുകള്‍ ഇളകിയതാണ് ടയർ ഊരിപോകാൻ കാരണമായത്. നിയന്ത്രണം വിട്ട ജീപ്പ് റോഡിലൂടെ നിരങ്ങി നിന്നു. ഡ്രൈവറുടെ ശ്രമത്തില്‍ വൻഅപകടമാണ് ഒഴിവായത്.
ജീപ്പിലുണ്ടായിരുന്ന എസ്‌ഐ വിനോദ് ഉള്‍പ്പെട്ട ഉദ്യോഗസ്ഥർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മധുപാലത്തിന് തൊട്ടുമുകളിലുള്ള കുത്തനെയുള്ള റോഡുവഴി ജഡ്ജികുന്നിലേക്ക് പോകവേയാണ് ജീപ്പിന്റെ ടയർ ഊരിപ്പോയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേഷനില്‍ ആകെയുള്ള മൂന്നുജീപ്പുകളില്‍ ഒരെണ്ണം എസ്‌എച്ച്‌ഒയ്ക്കും മറ്റ് രണ്ട് എണ്ണം എസ്‌ഐ ഉള്‍പ്പെട്ട ഉദ്യോഗസ്ഥർക്കുമുള്ളതാണ്. ഇവയില്‍ ഒന്ന് എൻജിൻ കേടായി അറ്റകുറ്റപണിയിലാണ്. നിലവില്‍ ലഭ്യമായ ജീപ്പുകളിലൊന്നാണ് കേടായത്.
Third Eye News Live
0