video
play-sharp-fill

ജോലിയും ഭക്ഷണവുമില്ല; ജയിലിൽ പോകാനായി പൊലിസ് ജീപ്പിന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ

ജോലിയും ഭക്ഷണവുമില്ല; ജയിലിൽ പോകാനായി പൊലിസ് ജീപ്പിന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജയിലില്‍ പോകാന്‍ വേണ്ടി പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകര്‍ത്ത് യുവാവ്. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം

സ്റ്റേഷന് മുന്നില്‍ കിടന്ന ജീപ്പിന്റെ ചില്ല് യുവാവ് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ അയിലം സ്വദേശി ബിജുവിനെ (29) പൊലീസ് പിടികൂടി. ആറ് മാസം മുന്‍പ് സമാനമായ രീതിയില്‍ സ്റ്റേഷനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പ് ഇയാള്‍ എറിഞ്ഞു തകര്‍ത്തിരുന്നു.

അന്ന് ബിജുവിനെ പിടികൂടി ജയിലില്‍ അടച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബിജു വീണ്ടും പൊലീസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാന്‍ഡ് ചെയ്തു. ജീപ്പിന്റെ പിന്‍ഭാഗത്തെ ഗ്ലാസാണ് എറിഞ്ഞ് തകര്‍ത്തത്. ജീപ്പിന്റെ ചില്ലു തകര്‍ത്ത ശേഷം എന്നെ പിടിച്ചോ എന്ന് പറഞ്ഞ് നിന്ന ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിലാണ് ജയില്‍ പോകാന്‍ വേണ്ടിയാണ് വീണ്ടും പൊലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ജോലിയും ഭക്ഷണവും ഇല്ലായിരുന്നു. ജീവിതം ദുസ്സഹമായതോടെയാണ് വീണ്ടും ജയിലിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുവെന്നു പൊലീസ് അറിയിച്ചു.