play-sharp-fill
മാങ്ങാ മോഷ്ടിച്ചവനെ പിരിച്ചുവിട്ട് മാതൃക കാട്ടിയവർ തേക്കിൻ തടിയും മഹാഗണിയും വെട്ടി വിറ്റവരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നു: ഐപിഎസുകാരെയും സർക്കാരിനെയും പരിഹസിച്ച് പോലീസ് ഗ്രൂപ്പുകൾ: ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിയുടെ കോമ്പൗണ്ടിൽ നിന്ന മരം വെട്ടി വിറ്റത് പുറം ലോകത്തോട് വിളിച്ചു പറഞ്ഞത് എംഎൽഎ;  പോലീസുകാരന്റെ മാങ്ങാ മോഷണം പുറം ലോകത്ത് എത്തിച്ചത് തേർഡ് ഐ ന്യൂസ്

മാങ്ങാ മോഷ്ടിച്ചവനെ പിരിച്ചുവിട്ട് മാതൃക കാട്ടിയവർ തേക്കിൻ തടിയും മഹാഗണിയും വെട്ടി വിറ്റവരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നു: ഐപിഎസുകാരെയും സർക്കാരിനെയും പരിഹസിച്ച് പോലീസ് ഗ്രൂപ്പുകൾ: ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിയുടെ കോമ്പൗണ്ടിൽ നിന്ന മരം വെട്ടി വിറ്റത് പുറം ലോകത്തോട് വിളിച്ചു പറഞ്ഞത് എംഎൽഎ; പോലീസുകാരന്റെ മാങ്ങാ മോഷണം പുറം ലോകത്ത് എത്തിച്ചത് തേർഡ് ഐ ന്യൂസ്

കോട്ടയം : മാങ്ങാ മോഷ്ടിച്ചവനെ പിരിച്ചുവിട്ട് മാതൃക കാട്ടിയവർ തേക്കിൻ തടിയും മഹാഗണിയും വെട്ടി ഉറ്റവരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നതായി പോലീസ് ഗ്രൂപ്പുകളിൽ ചർച്ച സജീവം. ഐപിഎസുകാരെയും സർക്കാരിനെയും പരിഹസിച്ചാണ് ചർച്ച പോകുന്നത്.

 

കാഞ്ഞിരപ്പള്ളിയിലെ മൊത്തക്കച്ചവട കടയിൽ നിന്ന് പോലീസുകാരൻ മാങ്ങാ മോഷ്ടിച്ചത് പുറംലോകത്ത് എത്തിച്ചത് തേർഡ് ഐ ന്യൂസ് ആയിരുന്നു. എന്നാൽ തേക്കിൻ തടിയും മഹാഗണിയും ജില്ലാ പോലീസ് മേധാവിയുടെ കോമ്പൗണ്ടിൽ നിന്ന് വെട്ടിവിറ്റ വിവരം വിളിച്ചു പറഞ്ഞത് സ്ഥലം എംഎൽഎയാണ്. എന്നിട്ടും നടപടിയെടുക്കാൻ സർക്കാരിന് കഴിയുന്നില്ല. രണ്ടും മോഷണം തന്നെയാണ്.

കാഞ്ഞിരപ്പള്ളിയിലെ മൊത്തവ്യാപാരക്കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരൻ ഷിഹാബിനെയാണ് കഴിഞ്ഞവർഷം പിരിച്ചുവിട്ടത്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സേനയിലെ നിലവിലെ പ്രശ്‌നങ്ങളെ പരിഹസിച്ച് പൊലീസ് ഗ്രൂപ്പുകളിൽ കറങ്ങുന്ന സന്ദേശം ഇങ്ങനെ. ഗുരുതര ആരോപണങ്ങളുയർന്ന എഡിജിപി അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നതിനെതിരെയാണ് സന്ദേശം പ്രചരിക്കുന്നത്. മുൻ എസ്‌പി സക്കറിയ ചാനൽ ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കുന്ന വിഡിയോയും പൊലീസുകാർക്കിടയിൽ പ്രചരിക്കുന്നുണ്ട്.

മാങ്ങ മോഷടിച്ച പൊലീസുകാരനെ സർവീസിൽനിന്ന് നീക്കം ചെയ്ത സർക്കാർ ഐപിഎസുകാരൻ തേക്കും മഹാഗണിയും വെട്ടി വിറ്റത് കണ്ടില്ലെന്ന് നടിക്കുകയാണ് . മരം മുറിച്ചു കടത്തിയെന്ന ആരോപണം നേരിടുന്ന മുൻ മലപ്പുറം എസ്‌പി സുജിത് ദാസിനെതിരാണ് ആക്ഷേപം ഉയരുന്നത്.

ഇടുക്കി എആർ ക്യാംപിലെ സിപിഒ കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബിനെയാണ് മാങ്ങാ മോഷ്ടിച്ച കുറ്റത്തിന് ഇടുക്കി ജില്ലാ പോലീസ് മേധാവി പിരിച്ചുവിട്ടത്. മാങ്ങാ മോഷണം പോയ പരാതി കാഞ്ഞിരപ്പള്ളി പോലീസ് മുക്കിയെങ്കിലും സിസിടിവി ദൃശ്യങ്ങൾ സഹിതം തേർഡ് ഐ ന്യൂസ് വാർത്ത പുറത്തുവിട്ടതോടെ ഗത്യന്തരമില്ലാതെ പോലീസ് കേസെടുക്കുകയായിരുന്നു.

2022 സെപ്റ്റംബർ 30ന് പുലർച്ചെ നാലിനായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ മൊത്തവ്യാപാര പച്ചക്കറിക്കടയ്ക്ക മുന്നിൽ വച്ചിരുന്ന പെട്ടിയിൽനിന്ന് മാങ്ങ മോഷ്‌ടിച്ചെന്നായിരുന്നു കേസ്. കോട്ടയത്തുനിന്ന് ജോലി കഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങ പെറുക്കി സ്കൂട്ടറിന്റെ ഡിക്കിയിലിടുന്നത് കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.