video
play-sharp-fill
ബിവറേജ് ഔട്ട്ലെറ്റിൽ പോലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം: മദ്യപിച്ചെത്തിയ പോലീസുകാരൻ യുവതിയെ കടന്നു പിടിച്ചു, പണം നൽകാതെ മദ്യവുമായി മുങ്ങാൻ ശ്രമം

ബിവറേജ് ഔട്ട്ലെറ്റിൽ പോലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം: മദ്യപിച്ചെത്തിയ പോലീസുകാരൻ യുവതിയെ കടന്നു പിടിച്ചു, പണം നൽകാതെ മദ്യവുമായി മുങ്ങാൻ ശ്രമം

കൊച്ചി: എറണാകുളത്ത് ബിവറേജ് ഔട്ട്ലെറ്റില്‍ മദ്യലഹരിയില്‍ പോലീസുകാരന്‍റെ അതിക്രമം. പട്ടിമറ്റം ബിവറേജ് ഔട്ട്ലെറ്റിലായിരുന്നു സംഭവം. പണം നല്‍കാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അതിക്രമം.

മാനേജരായ യുവതിയെ കയറി പിടിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. അതിക്രമത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പോലീസ് ഡ്രൈവർ ഗോപിയെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു.