video
play-sharp-fill

പൊലീസ് കസ്റ്റഡിയിൽ പ്രതിയുടെ മരണം: ഇടുക്കി എസ്.പിയ്ക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്; എസ്.പി തെറിച്ചേയ്ക്കും; കേസ് ജുഡീഷ്യൽ അന്വേഷണത്തിലേയ്ക്ക്

പൊലീസ് കസ്റ്റഡിയിൽ പ്രതിയുടെ മരണം: ഇടുക്കി എസ്.പിയ്ക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്; എസ്.പി തെറിച്ചേയ്ക്കും; കേസ് ജുഡീഷ്യൽ അന്വേഷണത്തിലേയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

പീരുമേട്: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേയ്ക്കും. രാഷ്ട്രീയ സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിനൊരുങ്ങുന്നത്. ഇതിനിടെ ഇടുക്കി എസ്.പി കെ.ബി. വേണുഗോപാലിനെ തത്സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് സൂചനയും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ എസ്.പിയ്ക്കു വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ ഇദ്ദേഹത്തിനെതിരെ നടപടി ഉറപ്പായിരിക്കുന്നത്.
എസ്.പിയുടെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചതെന്ന വിവരം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ലഭിച്ചു. ആദ്യഘട്ടത്തിൽ തെളിവ് നശിപ്പിക്കാൻ എസ്.പി ശ്രമിച്ച വിവരവും ലഭിച്ചിട്ടുണ്ട്. കൂടാതെ സംഭവത്തിൽ പീരുമേട് ജയിൽ അധികൃതർക്കും വീഴ്ച പറ്റിയെന്നും,ന്യൂമോണിയയ്ക്ക് കാരണം കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാലാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

രാജ്കുമാറിന്റെ കൈയിൽ നിന്ന് നിക്ഷേപകരുടെ പണം എങ്ങനെയും കണ്ടെത്തണമെന്ന് എസ്.പി അന്നത്തെ കട്ടപ്പന ഡിവൈ.എസ്.പിക്കും എസ്.ഐക്കും നിർദ്ദേശം നൽകിയിരുന്നത്രേ. എസ്.ഐയടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ ഫലിക്കുന്നില്ലെന്ന് കണ്ട് ഡിവൈ.എസ്.പിയോടും ചോദ്യം ചെയ്യാൻ നിർദ്ദേശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12ന് വൈകിട്ട് കസ്റ്റഡിയിലെടുത്ത പ്രതിയുടെ ആരോഗ്യനില മോശമാണെന്ന് 13നും 14നും എസ്.പിയെയും കട്ടപ്പന ഡിവൈ.എസ്.പിയെയും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ച് രണ്ട് ദിവസം കൂടി രാജ്കുമാറിനെ ക്രൂരമായി മർദ്ദിച്ചു. എസ്.പിയടക്കമുള്ളവരുടെ വാട്സ്ആപ് നമ്പരിലേക്ക് നെടുങ്കണ്ടം എസ്.ഐ ഉൾപ്പെടെ കുമാറിന്റെ ചിത്രവും കേസ് വിവരങ്ങളും യഥാസമയം നൽകിയിരുന്നു.
അതേസമയം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് രാജ്കുമാറിന്റെ കുടുംബം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഇതിനായി ് രാവിലെ കുടുംബാംഗങ്ങൾ ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചിട്ടുണ്ട്. സംഭവത്തിൽ പങ്കുള്ള മുഴുവൻ പോലീസുകാർക്കെതിരെയും ക്രിമിനൽ കുറ്റം ചുമത്തണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും

എസ്.പിയുടെ നിർദേശപ്രകാരമാണ് രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന വിവരമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. എസ്.പിയെ തൽസ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് സൂചന. എന്നാൽ രാജ്കുമാർ മർദനമേറ്റ് അവശനിലയിലാണെന്ന വിവരം ലഭിച്ചിട്ടും കൃത്യസമയത്ത് വിദഗ്ദ ചികിത്സ ഉറപ്പാക്കാൻ ജയിൽ മേധാവി ഋഷിരാജ് സിംഗ് ഇടപെട്ടില്ലെന്ന ആരോപണവും ശക്തമാണ്. ഇപ്പോൾ സംഭവത്തെപ്പറ്റി പ്രതികരിക്കുന്നത് ചട്ടലംഘനമാണെന്നും അന്വേഷണത്തിലൂടെ യാഥാർത്ഥ്യം പുറത്ത് വരട്ടെയെന്നുമാണ് ഋഷിരാജ് സിംഗിന്റെ പ്രതികരണം.
എന്നാൽ, മരണം വിവാദമായതോടെ പ്രതിയെ നാല് ദിവസം കസ്റ്റഡിയിൽ വച്ച വിവരം അറിയില്ലെന്നായിരുന്നു എസ്.പി പറഞ്ഞത്. മാത്രമല്ല, പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റാണ് രാജ്കുമാർ മരിച്ചതെന്നും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും എസ്.പി റിപ്പോർട്ടുനൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നെടുങ്കണ്ടം എസ്.ഐയടക്കമുള്ളവർക്കെതിരെ നടപടി വന്നത്.
അതേസമയം, സി.പി.എമ്മിന്റെ അടുത്തയാളായ എസ്.പിയെ സംരക്ഷിക്കാൻ മന്ത്രിതലത്തിലുള്ള നീക്കങ്ങളും സജീവമാണ്. നടപടി ഡിവൈ.എസ്.പി തലത്തിൽ അവസാനിപ്പിക്കാനാണ് നീക്കം.