പൊലീസ് ക്രിമിനലുകൾ പുറത്തേക്ക്; ഗുരുതര കുറ്റം ചെയ്ത 59 പേരെ പിരിച്ചുവിടുന്നു
ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 59 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടും. ജീവപര്യന്തമോ 10 വർഷം വരെ തടവോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് പിരിച്ചു വിടുന്നവരുടെ പട്ടികയിലുള്ളത്.
ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടി .ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത പോലീസുകാരെ തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന പൊലീസിൽ ഇത്രയധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് പിരിച്ചുവിടുന്നത് ആദ്യമാണ്. പിണറായി സർക്കാർ അധികാരമേറ്റ് 2016 മുതൽ ഇതുവരെ 12 ഉദ്യോഗസ്ഥയാണ് പിരിച്ചുവിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സേനയിലെ ക്രിമിനലുകളെ പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ബേപ്പൂർ തീരദേശ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി ആർ സോനുവിനെ പിരിച്ചുവിടാനുള്ള റിപ്പോർട്ടിലാണ് 58 പേരെ കൂടി പിരിച്ചു വിടേണ്ടി വരുമെന്ന് സർക്കാരിനെ ഡിജിപി അനിൽ കാന്ത് അറിയിച്ചത്.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ ഡോ.വി.വേണു കൈമാറിയ ഈ റിപ്പോർട്ട് നിയമ സെക്രട്ടറി ഹരി നായർ വ്യവസ്ഥകളോടെ അംഗീകരിച്ചു.
ഇപ്പോൾ സസ്പെൻഷനിലുള്ള സോനുവിനെ ആദ്യം പിരിച്ചുവിടും. അതിൽ നിയമപ്രശ്നം ഉണ്ടായില്ലെങ്കിൽ ഒന്നിനുപിറകെ ഒന്നായി എല്ലാ പോലീസ് ക്രിമിനലുകളും പുറത്താകും. പിരിച്ചുവിടൽ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
നിലവിൽ കേരള പൊലീസിൽ ക്രിമിനൽ കേസിൽ പ്രതികളായ 828 പേരുണ്ട്.എന്നാൽ ഭൂരിപക്ഷവും രാഷ്ട്രീയ തണലിൽ സുരക്ഷിതരായി കഴിയുകയാണ്
കേരള പൊലീസിൽ 98.44% ഉദ്യോഗസ്ഥരും ഒരു കേസിലും ഉൾപ്പെടാത്തവരാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.55,000 അംഗങ്ങളുള്ള സേനയിൽ 1.56 ശതമാനം പേർ മാത്രമാണ് ക്രിമിനൽ പട്ടികയിലുള്ളത്