ശവത്തിന് കാവൽ നിൽക്കുന്നതു മുതൽ ചാടിപ്പോയ കൊറോണക്കാരനെ വരെ കണ്ടു പിടിക്കണം ; പക്ഷേ, പൊലീസുകാരുടെ ജീവിതം ചോർന്നൊലിക്കുന്ന ക്വാർട്ടേഴ്സിൽ ; ഉന്നത ഉദ്യോഗസ്ഥർ മണിമാളികയിൽ താമസിക്കുമ്പോൾ പോലീസുകാരന് പൊട്ടിപൊളിത്ത തറയും ചോർന്നൊലിക്കുന്ന വീടും ; ആര് ആരോട് പറയാൻ!
ഏ.കെ ശ്രീകുമാർ
കോട്ടയം: ശവത്തിനും വിഐപികൾക്കും കാക്കിയണിഞ്ഞ് കാവൽനിൽക്കുന്നതു മുതൽ കോറൻ്റെയിൻ സെൻ്ററിൽ നിന്ന് ചാടിപ്പോയവരെ വരെ കണ്ടെത്താൻ നാടുനീളെ പരക്കം ഈ പൊലീസുകാരുടെ ജീവന് ഒരു വിലയുമില്ലേ..? കൊറോണാ കാലത്തും രാത്രിയും പകലുമില്ലാതെ യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ ജോലിക്കിറങ്ങുന്ന കേരളത്തിലെ ഓരോ പൊലീസുകാരനെയും കാണുമ്പോൾ സാധരണക്കാർക്ക് തോന്നുന്നത് ഇതാണ്. ഡിവൈഎസ്പി മുതൽ ഡിജിപി വരെ ഈ സാധാരണക്കാരനായ പൊലീസിനുകാരന്റെ അകമ്പടിയിൽ അതിവേഗം പായുമ്പോഴാണ് വെയിലും മഴയുമേറ്റ്, മഞ്ഞും തണുപ്പും കൊണ്ട്, നാട്ടുകാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും തെറിയും പഴിയും കേട്ട് ഒരു കൂട്ടം പാവം പൊലീസുകാർ കഴിഞ്ഞു കൂടുന്നത്. കൊല്ലത്ത് ആട് ആന്റണിയുടെ കുത്തേറ്റ് മരിച്ച മണിയൻപിള്ളയ്ക്കു പിന്നാലെ, ആഡംബര ബൈക്കുകാരന്റെ അമിത വേഗത്തിനു മുന്നിൽ പിടഞ്ഞു വീണു മരിച്ച കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ അജേഷിന്റെ വരെ ജീവന് വിലപറയേണ്ടത് ഓരോ സാധാരണക്കാരനുമാണ്.
ഡിജിപിയുടേയും, അനേകം എഡിജിപിമാരുടേയും അടക്കം ഉന്നരതുടെ തസ്തികകളെല്ലാം കൃത്യമായി പൂരിപ്പിച്ചു പോകുമ്പോൾ, എന്നും ആളൊഴിഞ്ഞ പൊലീസ് സ്റ്റേഷനുകളാണ് കാണുന്നത്. 90 പൊലീസുകാർ വേണ്ട സ്റ്റേഷനിൽ ആകെയുണ്ടാകുക 45 പേരാവും. ഇരട്ടിയിലധികം പൊലീസുകാരുടെ ജോലിയാണ് ആകെ സ്‌റ്റേഷനിലുള്ള പൊലീസുകാർക്ക് ചെയ്യേണ്ടി വരിക. ആറു പൊലീസുകാർക്ക് എഴുതാനുണ്ടാകുക നൂറു കേസുകളാണ്. ഇതു കൂടാതെയാണ് പാസ്‌പോർട്ട് വേരിഫിക്കേഷനും, പരാതി അന്വേഷണവും, ട്രാഫിക് ഡ്യൂട്ടിയും, പിന്നെ പട്രോളിംഗും, ഇതെല്ലാം കൂടാതെയാണ് നാട്ടിൽ മുക്കിനു മുക്കിനു നടക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളിൽ പൊലീസിന്റെ ഇടപെടലുണ്ടാകേണ്ടത്. എല്ലാത്തിനും ഓടിയെത്തേണ്ടത് ഒരു സി.ഐയും എസ്.ഐയും ഒരു പിടി പൊലീസുകാരും.
ആളെണ്ണം കുറഞ്ഞ പൊലീസ് സ്റ്റേഷനുകളിൽ ഇരട്ടിയിലധികം സമ്മർദനത്തിനു ജോലി ചെയ്യേണ്ടി വരുന്ന പൊലീസുകാർ അനുഭവിക്കുന്ന മാനസിക സമ്മർദം ചില്ലറയൊന്നുമല്ല. ഈ സമ്മർദ്ദമാകാം നിരവധി പോലീസുുകാരെകാരെ ആന്മഹത്യയയിലേക്ക് തള്ളിവിട്ടതും. സംസ്ഥാനത്തെ മിക്ക പൊലീസ് സ്റ്റേഷനിലും ആയിരം പേർക്കു പോലും ഒരു പൊലീസുകാരൻ എന്ന ശരാശരി നിരക്കിൽ പോലുമില്ല. ഇതിനിടെയാണ് മുകൾ തട്ടിലിരുന്ന് അവാർഡും റിവാർഡും വാങ്ങാൻ മാത്രം ആശയങ്ങൾ പടച്ചു വിടുന്ന ഉന്നതൻമാർ പക്ഷേ, വഴിയിലിറങ്ങി വെയിൽ കൊള്ളുന്ന പൊലീസുകാരെപ്പറ്റി അവരാരും ചിന്തിക്കാറില്ല . ജനമൈത്രിയും, മാലിന്യം പിടുത്തവും, കുട്ടിപ്പൊലീസും അടക്കം പുതിയ പുതിയ ആശയങ്ങൾ പൊലീസ് സ്റ്റേഷനിലേയ്ക്കു എത്തുമ്പോൾ, 1976 ലെ പൊലീസ് ശേഷിയുടെ അതേ രീതിയിൽ തന്നെയാണ് ഓരോ പൊലീസ് സ്റ്റേഷനിലയും കാര്യങ്ങൾ. പണി കൂടിയെങ്കിലും പൊലീസ് സ്റ്റേഷനുകളിൽ ആളെണ്ണം ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെയാണ്.
അശാസ്ത്രീയമായി റോഡിലിറങ്ങി ബൈക്കുകളും വാഹനങ്ങളും തടയാനും പരിശോധന നടത്തി ആളുകളെ ഉപദ്രവിക്കാനും പൊലീസുകാരെ പ്രേരിപ്പിക്കുന്നത് ഇതേ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദം തന്നെയാണ്. ഇത്തരത്തിൽ സുരക്ഷയില്ലാതെ വാഹന പരിശോധന നടത്തിയപ്പോഴാണ് കോട്ടയം നാഗമ്പടത്ത് അജേഷ് എന്ന പോലീസുകാരൻ ആഡംബര ബൈക്കിടിച്ച് മരിച്ചതും. രാത്രിയും പകലുമില്ലാതെ വാഹന പരിശോധനയ്ക്കു ഇവർ ഇറങ്ങുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഒരുക്കാൻ ഈ ഉന്നതൻമാർക്കു താലപര്യമില്ല. കേസെണ്ണം കൂട്ടാനും, സർക്കാർ ഖജനാവ് നിറയ്ക്കാനും വെയിലിലും മഴയിലും പഴികേട്ട് ഇറങ്ങുന്ന ഈ പാവം പൊലീസുകാരെ പക്ഷേ, ഒരു സർക്കാരും പരിഗണിക്കുന്നതേയില്ല. ഇവർക്കു വേണ്ടത് എന്തെന്നു തിരച്ചിറിയാനും പരിഗണന നൽകാനും യാതൊരു നടപടിയുമില്ല. ഈ പൊലീസുകാരെ ഒപ്പം കൂട്ടിയില്ലെങ്കിൽ ആഭ്യന്തര വകുപ്പും സർക്കാരും വരും ദിവസങ്ങളിൽ വലിയ കലാപങ്ങളെ നേരിടേണ്ടി വരും.
ഈ കഷ്ടപ്പാടുകൾക്കെല്ലാമിടയിൽ ഓടിനടന്ന് പണിയെടുക്കുന്ന പോലീസുകാർ താമസിക്കുന്ന ക്വാർട്ടേഴ്സുകളുടെ അവസ്ഥ പരമ ദയനീയം തന്നെയാണ്. ചോർന്നൊലിക്കുന്നതും, പൊട്ടിപ്പൊളിഞ്ഞ തറയുമാണ് മിക്കവാറും വീടുകൾക്കും. പല വീടിൻ്റെയും മുകളിൽ പടുത വിരിച്ചാണ് മഴയിൽ നിന്ന് പോലീസുകാർ രക്ഷ നേടുന്നത്, ഉന്നത ഉദ്യോഗസ്ഥർക്കാകട്ടെ മണി മാളികയിൽ എ സി റൂമിൽ താമസവും
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര് ആരോട് പറയാനാണിതൊക്കെ!