വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 78 ലക്ഷം രൂപ പൊലീസ് പിടികൂടി; പണം പിടികൂടിയത് വാഹന പരിശോധനയിൽ ; വാഹനത്തിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്

Spread the love

മലപ്പുറം: അരീക്കോട് മതിയായ രേഖകളില്ലാതെ വാഹനത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 78 ലക്ഷം രൂപ പൊലീസ് പിടികൂടി. വാലില്ലാപ്പുഴ പൂഴിക്കുന്നിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കൊടുവള്ളി സ്വദേശി പാമ്പങ്ങൽ വീട്ടിൽ ഷമീറലിയെ അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

video
play-sharp-fill