video
play-sharp-fill
പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ എ എസ് ഐ ക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ എ എസ് ഐ ക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകന്‍

കാസര്‍കോട്: പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ എ എസ് ഐ ക്ക് രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി വിജിലന്‍സ് കോടതിയാണ് പോലീസുകാരന് ശിക്ഷ വിധിച്ചത്. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ ഡി സെബാസ്റ്റ്യനാണ് സിദ്ദീഖ് എന്നയാളെ പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയത്.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസില്‍ നിന്നും പരാതിക്കാരന്റെ അനുജനായ സിദ്ദീഖിനെ പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതിന്, എഎസ്ഐ കെ ഡി സെബാസ്റ്റ്യന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. അന്നത്തെ വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ സുനില്‍ ബാബു കേളോത്തുംകണ്ടിക്ക് സിദ്ദീഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2013 ജൂലായ് 29 ന് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് സംഘം സെബാസ്റ്റ്യനെ കൈയ്യൊടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group