ഓവർടേക്ക് ചെയ്യുന്നതിൽ തർക്കം; ബൈക്കുമായെത്തി ബസ് തടഞ്ഞു..! ടയറിൽ ചവിട്ടി കയറി ഡ്രൈവറെ കുത്തി..! ബൈക്ക് യാത്രികനെതിരെ കേസ്
സ്വന്തം ലേഖകൻ
പാലക്കാട്:പട്ടാമ്പിയിൽ ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തിപരുക്കേൽപ്പിച്ചു. പാലക്കാട് നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന ദർശൻ ബസിലെ ഡ്രൈവർ ആഷിഖിനാണ് മർദ്ദനമേറ്റത്.
ഓങ്ങല്ലൂർ സ്വദേശി അലിയാണ് ബസ് തടഞ്ഞിട്ട് ഡ്രൈവറെ മർദ്ദിച്ചത്. ഓവർടേക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസിൽ നിന്ന് ആളെയിറക്കുന്ന സമയത്ത് ബൈക്കിന് കടന്നു പോകാൻ സ്ഥലം നൽകയില്ലെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്.
പരിക്കേറ്റ ബൈസ് ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. ബസ് ഡ്രൈവറുടെ പരാതിയിൽ പട്ടാമ്പി പൊലീസ് ബൈക്ക് യാത്രികൻ അലിക്കെതിരെ കേസെടുത്ത് നടപടികൾ സ്വീകരിച്ചു.
Third Eye News Live
0
Tags :