
സ്വന്തം ലേഖകൻ
കൊച്ചി: പാലാരിവട്ടത്തുണ്ടായ അപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. ഇന്നലെയുണ്ടായ അപകടത്തിലേയ്ക്ക് നയിക്കും വിധം അലക്ഷ്യമായി കാറോടിച്ചതിനാണ് കേസ്.
താരത്തോട് കാറുമായി നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ട്. സുരാജ് സഞ്ചരിച്ചിരുന്ന കാർ ഇന്നലെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ ബൈക്ക് യാത്രികനായ മലപ്പുറം മഞ്ചേരി സ്വദേശിയായ ശരത്തിന് പരിക്കേറ്റിരുന്നു. ഇയാളെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് കാറിൽ വരികയായിരുന്നു സുരാജ്. ഈ സമയം എതിർ ദിശയിൽ നിന്നുവന്ന ബൈക്കുമായാണ് കാർ കൂട്ടിയിടിച്ചത്.
ശരത്തിന്റെ കാലിന് സാരമായി പരിക്കേറ്റതിനാൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അപകടത്തിൽ സുരാജിന് പരിക്കേറ്റതായി റിപ്പോർട്ടില്ല.
എന്നാൽ അദ്ദേഹവും ആശുപത്രിയിൽ എത്തിയിരുന്നു. പിന്നീട് അവിടെനിന്നും മടങ്ങി.പിന്നാലെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.