കേരള പൊലീസ് മെനുവിൽ ബീഫില്ല: ബീഫ് വരട്ടി പ്രതിഷേധവുമായി യൂത്ത് ലീഗ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കേരളാ പൊലീസിന്റെ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കി. ഇതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്. ബീഫ് വരട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.കോഴിക്കോട് നാദാപുരം പൊലീസ് സ്റ്റേഷന് മുന്നിലാണ് യൂത്ത് ലീഗ് ബീഫ് വരട്ടി വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്.

 

 

സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകളിലാണ് പുതിയ ബാച്ച് പരിശീലനം തുടങ്ങിയിന് പിന്നാലെ പുതിയ ഭക്ഷണ മെനു പൊലീസ് അക്കാദമി പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതിലാണ് ബീഫ് ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് ലീഗ് ബീഫ് വരട്ടി പ്രതിഷേധിച്ചത്. പൊലീസ് സ്റ്റേഷന് സമീപമുണ്ടായിരുന്നവർക്കെല്ലാം ബീഫ് വിതരണം ചെയ്തു. പാർട്ടി പ്രവർത്തകർക്ക് പുറമെ നിരവധി ആളുകൾ പ്രതിഷേധം കാണാനും ബീഫിന്റെ രുചി അറിയാനും എത്തിയിരുന്നു.