പരസ്യ മദ്യപാനം ചോദ്യം ചെയ്‌തതിന് പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു; കെഎസ്‌യു നേതാവ് ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍

Spread the love

കൊല്ലം: കൊല്ലത്ത് പട്രോളിങ്ങിനിടെ പരസ്യ മദ്യപാനം ചോദ്യം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച്‌ യുവാക്കള്‍.

video
play-sharp-fill

പള്ളിത്തോട്ടം ഗലീലിയാ കോളനിക്ക് സമീപമാണ് യുവാക്കള്‍ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. പള്ളിത്തോട്ടം പൊലീസാണ് യുവാക്കളുടെ ആക്രമണത്തിനിരയായത്.

സംഭവത്തില്‍ കെഎസ്‌യു നേതാവ് ഉള്‍പ്പടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോജിൻ, മനു, വിമല്‍, സഞ്ചയ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്രോളിങ്ങിന് എത്തിയ ഗ്രേഡ് എസ്‌ഐ രാജീവ്, എഎസ്‌ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ ഗ്രേഡ് എസ്‌ഐ രാജീവിന്റെ തലയ്ക്ക് പരിക്കേറ്റു. രക്ഷപെട്ട മറ്റു പ്രതികള്‍ക്കായി പൊലീസ് പരിശോധന ഊർജിതമാക്കി.