video
play-sharp-fill

യുവാക്കളുള്‍പ്പെട്ട സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് അക്രമം; അന്വേഷിക്കാനെത്തിയ പോലീസുകാരന് കൈയില്‍ കുത്തേറ്റു; അക്രമിസംഘത്തിലെ ഒരാൾ പിടിയിൽ

യുവാക്കളുള്‍പ്പെട്ട സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് അക്രമം; അന്വേഷിക്കാനെത്തിയ പോലീസുകാരന് കൈയില്‍ കുത്തേറ്റു; അക്രമിസംഘത്തിലെ ഒരാൾ പിടിയിൽ

Spread the love

സ്വന്തം ലേഖിക

വിഴിഞ്ഞം: അടിമലത്തുറയില്‍ ചേരിതിരിഞ്ഞ് സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവം അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിലെ ഒരാളെ കത്തിക്കൊണ്ടു കുത്തി പരിക്കേല്പിച്ചു.

വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ ചാരുമൂട് സ്വദേശിയായ സി.പി.ഒ. ദീപു(40)വിനാണ് ഇടതുകൈയിലെ മുട്ടില്‍ കുത്തേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസുകാരെ ആക്രമിച്ച അടിമലത്തുറ സ്വദേശി ഷിബു(29)വിനെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.

അക്രമികളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തിലെ ഷിബു, പോലീസുകാരനെ കത്തിയുപയോഗിച്ച്‌ കുത്തി പരിക്കേല്പിക്കുകയായിരുവെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. അടിമലത്തുറയില്‍ യുവാക്കളുള്‍പ്പെട്ട സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ നാട്ടുകാര്‍ വിളിച്ചറിയിച്ചു.

ഈ വിവരം വിഴിഞ്ഞം പോലീസിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. അജിത്, അനീഷ്, സാജന്‍, ഹോംഗാര്‍ഡ് എന്നിവരുള്‍പ്പെട്ട നാലംഗ സംഘമെത്തി. തുടർന്നുള്ള ഇടപ്പെടലിലാണ് പൊലീസുദ്ദോഗസ്ഥന് പരിക്കേറ്റത്