
തൃശൂർ: എടക്കഴിയൂർ നേർച്ച കാണാൻ എത്തിയ 18 കാരനെ ചാവക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ച് മർദ്ദിച്ചതായി പരാതി.
മലപ്പുറം പാലപെട്ടി സ്വദേശി അനസിനാണ് പോലീസ് മർദ്ദനമേറ്റത്.
പരിക്കേറ്റ യുവാവിനെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടക്കഴിയൂർ നേർച്ച കാണാൻ എത്തിയ തന്നെ പൊലീസ് മർദിച്ചെന്നാണ് അനസിൻ്റെ പരാതി. ഇരുവിഭാഗം ആളുകള്‍ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലാത്തിവീശിയതോടെ ആളുകള്‍ ചിതറി ഓടി. കയ്യില്‍ കിട്ടിയ തന്നെയും മറ്റൊരാളേയും പൊലീസ് ചാവക്കാട് സ്റ്റേഷനിലെക്ക് കൊണ്ടു പോയി. അവിടെവച്ച് മർദിച്ചെന്നാണ് അനസിൻ്റെ പരാതി.
കൈക്കും കാലിനും കഴുത്തിനും അടിച്ചു. മർദന വിവരം പുറത്ത് പറയരുതെന്ന് പൊലീസ് ഭീഷണി പെടുത്തിയെന്നും അനസ്. എന്നാല്‍ അനസിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടേയില്ലന്നാണ് ചാവക്കാട് പൊലീസിൻ്റ വിശദീകരണം




