
കൊച്ചി: മലയാളികളുടെ പ്രിയതാരം കലാഭവൻ മണി വിടവാങ്ങി പത്തുവർഷം പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത സ്മാരകം പൂർത്തിയാക്കാത്തതില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ.
ആറുമാസം മുൻപ് ചാലക്കുടിയില്‍ തറക്കല്ലിട്ടതല്ലാതെ നിർമ്മാണത്തില്‍ ഒരു പുരോഗതിയുമില്ലെന്നും, ഇത് തികഞ്ഞ അവജ്ഞയാണെന്നും വിനയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
കലാഭവൻ മണി അന്തരിച്ച അതേ വർഷം അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാർ സ്മാരകം ഉടൻ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ വാഗ്ദാനം നടപ്പായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാപകമായ പരാതികള്‍ ഉയർന്നതിനെ തുടർന്നാണ് ആറുമാസം മുൻപ് തറക്കല്ലിടാൻ സർക്കാർ തയ്യാറായത്. അതിനുശേഷം യാതൊരു അനക്കവുമുണ്ടായിട്ടില്ലെന്ന് വിനയൻ കുറ്റപ്പെടുത്തി. “എന്തു ന്യായം പറഞ്ഞാലും ഇതൊരു തികഞ്ഞ അവജ്ഞയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.



