
വന്‍ ചീട്ടുകളി സംഘം പിടിയില്‍ ; സംഘത്തില്‍ നിന്നും പൊലീസ് പിടികൂടിയത് മൂന്നരലക്ഷത്തിലേറെ രൂപ
സ്വന്തം ലേഖകന്‍
പാലക്കാട്: കഴിഞ്ഞ ദിവസം അര്‍ധരാത്രി ബി.പി.എല്‍ കൂട്ടുപാതയില്‍ സ്വകാര്യ ലോഡ്ജില്‍ പണം വെച്ച് ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്ന 18 അംഗ സംഘത്തെ ഡാന്‍സാഫ് സ്‌ക്വാഡും , കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടി.
ചീട്ടുകളി സംഘത്തില്‍ നിന്നും മൂന്നു ലക്ഷത്തിഅറുപത്തി രണ്ടായിരം രൂപ (3,62,000)പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ കസബ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു. മലപ്പുറം, പാലക്കാട്, പിരായിരി, ഒറ്റപ്പാലം, കോങ്ങാട് സ്വദേശി സ്വദേശികളാണ് പ്രതികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പാലക്കാട് ഡി.വൈ.എസ്.പി. രാജു, നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സി.ഡി ശ്രീനിവാസന്‍ എന്നിവരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കസബ സബ് ഇന്‍സ്‌പെക്ടര്‍ സദാശിവന്‍ , എസ്.സി.പി.ഒ അജീഷ്, ഹോം ഗാര്‍ഡ് മുരളീധരന്‍, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ റ്റി.ആര്‍. സുനില്‍ കുമാര്‍, റഹിം മുത്തു, സൂരജ് ബാബു, കെ.അഹമ്മദ് കബീര്‍, കെ. ദിലീപ്, ആര്‍ രാജീദ് എന്നിവരടങ്ങിയ സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.