video

00:00

കള്ളനോട്ട് കേസിൽ പ്രതി പിടിയിൽ ; പിടികൂടിയത് 500ന്റെ 20 കള്ളനോട്ടുകൾ ; ഇയാൾക്കെതിരെ ബംഗളൂരുവിൽ അടക്കം സമാനമായ കേസുകൾ

കള്ളനോട്ട് കേസിൽ പ്രതി പിടിയിൽ ; പിടികൂടിയത് 500ന്റെ 20 കള്ളനോട്ടുകൾ ; ഇയാൾക്കെതിരെ ബംഗളൂരുവിൽ അടക്കം സമാനമായ കേസുകൾ

Spread the love

സ്വന്തം ലേഖകൻ

കല്‍പ്പറ്റ: അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയ കേസിൽ ഒരാളെ പോലീസ് പിടികൂടി. മുട്ടില്‍ ചിലഞ്ഞിച്ചാല്‍ കല്ലംപെട്ടി വീട്ടില്‍ സനീര്‍ (39) ആണ് അറസ്റ്റിലായത്.

കായംകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് കല്‍പ്പറ്റ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. കല്‍പ്പറ്റയില്‍ നിന്ന് 500 രൂപയുടെ 20 കള്ളനോട്ടുകള്‍ പിടികൂടിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സനീറിന്റെ പേരില്‍ ബംഗളൂരുവിലും സമാനമായ കേസുണ്ടെന്നും മുമ്പും കള്ളനോട്ടുകേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കല്‍പ്പറ്റ എസ്.ഐ. ബിജു ആന്റണിയുടെ നേതൃത്വത്തിലാണ് സനീറിനെ അറസ്റ്റു ചെയ്തത്.