
തൊടുപുഴ : കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് നെയാണ് അറസ്റ്റ് ചെയ്തത്. ഗർഭപാത്രം നീക്കുന്നതിനുള്ള ഓപ്പറേഷനും അനുബന്ധ ചികിത്സകൾക്കുമായി 5000 രൂപയാണ് ഇവർ കൈക്കൂലി വാങ്ങിയത്.
വീട്ടിലെ കൺസൾട്ടിംഗ് റൂമിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. നേരത്തെയും സമാനമായ രീതിയിൽ പലരുടെയും കൈയിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.