
മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം…! വ്യാജ നിർമാതാവ് ചമഞ്ഞ് ആറുലക്ഷം രൂപ തട്ടി..! മധ്യവയസ്‌കൻ പിടിയിൽ
സ്വന്തം ലേഖകൻ
കൊല്ലം: വ്യാജ നിർമാതാവ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മധ്യവയസ്‌കൻ പിടിയിൽ. മലപ്പുറം നിലമ്പൂർ എടക്കര അറക്കാപറമ്പിൽ വീട്ടിൽ ജോസഫ് തോമസ് (52) ആണ് പിടിയിലായത്. ഇയാളെ പിരപ്പൻകോട് നിന്നാണ് കൊട്ടാരക്കര സൈബർ പൊലീസ് പിടികൂടിയത്.
മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഇളമ്പള്ളുർ സ്വദേശിനിയുടെ പക്കൽ നിന്നാണ് പ്രതി ആറുലക്ഷം രൂപ തട്ടിയെടുത്തത്.ടിക്കി ആപ്പിലൂടെ ആണ് ഇവർ ജോസഫിനെ പരിചയപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയുടെ നിർമാണ ആവശ്യത്തിന് എന്നു പറഞ്ഞ് 6 ലക്ഷം രൂപ ഗൂഗിൾ പേ വഴിയാണു വാങ്ങിയത്. പല തവണയായാണ് പണം വാങ്ങിയത്.
മകന് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി എസ് ശിവപ്രകാശ്, എസ്ഐ എ എസ് സരിൻ അടക്കമുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Third Eye News Live
0
Tags :