പാലക്കാട് ചിറ്റൂരിൽ നിരോധിത കോഴിപ്പോര്; ഏഴ് പേര്‍ പിടിയില്‍, കോഴികളും കസ്റ്റഡിയില്‍..! പിടികൂടിയ കോഴികളെ ലേലം ചെയ്ത് വിൽക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേർ പോലീസ് പിടിയിലായി.

അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെയാണ് ചിറ്റൂർ പോലീസ് പിടികൂടിയത്. എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25), അരവിന്ദ് കുമാർ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരാണ് പിടിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴ് പോര്കോഴികളെയും , 5,300 രൂപയും, നാല് ബൈക്കുകളും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു.പ്രതികളുടെ പക്കൽ നിന്നും പിടിച്ചെടുത്ത കോഴികളെ പോലീസ് സ്റ്റേഷനിൽ ലേലം ചെയ്ത് വിൽക്കും.

കോഴികളെ കോടതിയിൽ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് അതിനെ ലേലം ചെയ്ത് ആ തുക കോടതിയിൽ കെട്ടിവെക്കുന്നത്.