
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെടാനുള്ള കൊലക്കേസ് പ്രതിയുടെ ശ്രമം വിഫലം. പിന്നാലെ ഓടി പൊലീസ് പ്രതിയെ പിടികൂടി.തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഒരു വീടിന്റെ ശുചിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു രാജേഷ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നതായിരുന്നു രാജേഷിനെ. വിലങ്ങണിയിച്ചാണ് ഇയാളെ പൊലീസ് കൊണ്ടുവന്നത്. മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടപ്പോള്‍ വിലങ്ങ് അഴിച്ചു കൊടുത്തു. ഈ സമയത്താണ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
മുന്‍പ് നെയ്യാര്‍ ഡാം ഓപ്പണ്‍ ജയിലില്‍ നിന്നും ചാടിയ രണ്ട് പ്രതികളില്‍ ഒരാളാണ് ഇയാള്‍. പിന്നീട് ഒരു വര്‍ഷം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഇയാളെ പൊലീസിന് പിടിക്കാന്‍ സാധിച്ചത്.