വേലിയേൽ ഇരുന്നതിനേ എടുത്ത് വേണ്ടാത്തിടത്ത് വെച്ച് കടി മേടിച്ച് പൊലീസ്; ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഒഴിവു വേളകൾ ആനന്ദകരമാക്കാൻ ടി വിയും കാരംസ് ബോർഡും, അരിയും, പച്ചക്കറിയും എത്തിച്ചു നല്കിയത് കേരളാ പൊലിസ്; സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം നടക്കുമ്പോൾ കോവിഡ് ഡ്യൂട്ടിയും, വീട് നിർമ്മാണവും, പെറ്റിയടിയും ജനമൈത്രിയും കളിച്ച് പൊലീസ്

Spread the love

ഏ.കെ ശ്രീകുമാർ
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഒഴിവു വേളകൾ ആനന്ദകരമാക്കാൻ ടി വിയും കാരംസ് ബോർഡും, അരിയും, പച്ചക്കറിയും എത്തിച്ചു നല്കി കേരളാ പൊലീസ്.

video
play-sharp-fill

എന്നാൽ ആ ഉദ്യോ​ഗസ്ഥരെതന്നെ ഇന്നലെ ചുട്ടെരിക്കാൻ ശ്രമിച്ചതും ഇതേ അതിഥി തൊഴിലാളികൾ തന്നെയാണ് . കേരളത്തിൽ മനുഷ്യാവകാശം ഇല്ലാത്തവരായി മാറിയിരിക്കുകയാണ് പൊലീസ് സേന. സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം നിത്യസംഭവമായിട്ടും ഒറ്റപ്പെട്ടതെന്ന് നിസാരവത്കരിച്ച് കാഴ്ചക്കാരായി നിൽക്കുകയാണ് പൊലീസ്.

കോവിഡ് കാലത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഒഴിവു വേളകൾ ആനന്ദകരമാക്കാൻ അഞ്ച് ടി വിയും ആറ് കാരംസ് ബോർഡുമാണ് പൊലീസ് എത്തിച്ചു നല്കിയത്. ഇതിൻ്റെ വാർത്ത വളരെ ശ്രദ്ധേയമായിരുന്നു. എന്നാൽ അതിന്റെ സന്തോഷം അവസാനിക്കും മുൻപേ അതേ ഉദ്യോ​ഗസ്ഥർക്കെതിരെ കൊലവിളിയുമായി എത്തിയതും ഇതേ തൊഴിലാളികൾ തന്നെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങള്‍ക്ക് കുടുംബവുമായി നാട്ടില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിൽ. പോത്തൻകോട് അച്ചനേയും മകളെയും ഉപദ്രവിച്ച സംഭവവും, ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം, തിരുവനന്തപുരത്തും, കറുകച്ചാലിലും ഗുണ്ടകളെ വെട്ടിക്കൊന്ന സംഭവം, തിരുവല്ലയിൽ സി പി എം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്ന സംഭവം, പാലക്കാട് ആർഎസ്എസുകാരനെ വെട്ടിക്കൊന്ന സംഭവം, കോട്ടയം നാ​ഗമ്പടത്ത് കുടുംബവുമായി കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്ന യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചത് തുടങ്ങി പല അക്രമ സംഭവങ്ങളും നടക്കുന്നതിന് പിന്നിൽ സംസ്ഥാനത്തിന്റെ ക്രമസമാധാനപാലകരും, നിയമപാലകരുമെല്ലാം ശരിയായ പ്രതിപ്രവർത്തനങ്ങൾ നടത്താത്തതാണ് കാരണം.

തിരുവനന്തപുരം നഗരത്തിൽ ​ഗുണ്ടളുടെ അഴിഞ്ഞാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേൾക്കുന്നത്. സ്ഫോടകവസ്തുക്കൾ എറിഞ്ഞ് പരസ്പരം പോർവിളികൾ തെരുവിൽ നടത്തുമ്പോൾ ഇവർക്കെതിരെ വേണ്ട നിയമനടപടികൾ എടുക്കാൻ നിയമപാലകർക്ക് കഴിയുന്നില്ല. പലതും പൊലീസിലെ ഉന്നതര്‍ക്ക് അറിയാമെങ്കിലും ഇവരുടെ രാഷ്ട്രീയ ബന്ധം കാരണം കണ്ണടയ്ക്കുകയാണ്

എന്നാൽ നിയമപാലകർ നിസഹായരാകുന്ന അവസ്ഥകളും നാട്ടിലുണ്ട്. അക്രമസംഭവങ്ങൾ നാട്ടിൽ പെരുകുമ്പോഴും കോവിഡ് ഡ്യൂട്ടിയിൽ അകപ്പെട്ട്, വാക്സിൻ സ്വീകരിച്ചവരുടെ കണക്കെടുപ്പും പെറ്റിയടിക്കലും, ജനമൈത്രിയും, വീടു നിർമ്മാണവുമാണ് പൊലീസിന് ജോലി. എല്ലാം ഉന്നത ഉദ്യോഗസ്ഥർക്ക് വാർത്തകളിൽ നിറഞ്ഞ് നിൽക്കാൻ വേണ്ടി മാത്രമുള്ള സൂത്രപ്പണികൾ മാത്രം

പൊലീസിന് പൊലീസിൻ്റെ പണി ചെയ്യാൻ സമയമില്ലാത്ത അവസ്ഥയാണ് നാട്ടിൽ. ശരിയായ രീതിയിൽ നാട്ടിൽ ക്രമസമാധാനം നടത്താൻ കഴിയാത്തതിൽ ഒരു വിഭാ​ഗം ഉദ്യോ​ഗസ്ഥരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കേരളത്തിൽ മനുഷ്യാവകാശം ഇല്ലാത്തവരായി മാറിയിരിക്കുകയാണ് പൊലീസ്