പിടികിട്ടാപുള്ളിയെ തേടി വീട്ടിലെത്തിയ പോലീസ്; പ്രതിയെക്കുറിച്ചുള്ള വിവരം കേട്ട് വീട്ടുകാരെ സാന്ത്വനിപ്പിച്ചു മടങ്ങേണ്ടി വന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഉപ്പള: ശ്രീകണ്ഠപുരത്തും വളപ്പട്ടണത്തുമായി നിരവധി കേസുകളില്‍ പ്രതിയായിരുന്ന പിടികിട്ടാപുള്ളിയെ തേടി വീട്ടിലെത്തിയ പോലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം കേട്ട് വീട്ടുകാരെ സാന്ത്വനിപ്പിച്ചു മടങ്ങേണ്ടി വന്നു.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 52 കാരനെ തേടിയാണ് ശ്രീകണ്ഠപുരം പ്രിന്‍സിപല്‍ എസ് ഐ സുബീഷ് മോനും എ എസ് ഐ പ്രേമരാജനും കാസര്‍കോട്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പര്തിയെ പിടിക്കണമെന്ന ആ​ഗ്രഹത്തോടെ.

പടന്നയിലെ ഒരു ഹോട്ടലിൽ ഇയാള്‍ ഉണ്ടാവുമെന്ന് വിവരം ലഭിച്ച് എത്തിയപ്പോൾ നിരാശയായിരുന്നു ഫലം. അവിടെ കുറച്ചുനാൾ ജോലി ചെയ്തിരുന്നു എന്ന് മാത്രം മനസിലായി.

പ്രതിയുടെ വീട് ഉപ്പളയിലാന്ന മനസിലാക്കിയ പൊലീസ് നേരെ വീട്ടിലെത്തി. തുടര്‍ന്ന് പ്രതിയായിരുന്ന ആള്‍ മരണപ്പെട്ടെന്ന വിവരം സങ്കടത്തോടെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു.

ഒടുവില്‍ മരണപ്പെട്ട കാര്യവും ഉറപ്പുവരുത്തിയതിന് ശേഷം വീട്ടുകാരെയും സാന്ത്വനിപ്പിച്ചണ് പൊലീസ് മടങ്ങിയത്.