സമ്പൂർണ ആധിപത്യത്തോടെ കേരളാ ബ്ലാസ്റ്റേഴ്സ്  ആദ്യ വിജയം സ്വന്തമാക്കി

സമ്പൂർണ ആധിപത്യത്തോടെ കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ വിജയം സ്വന്തമാക്കി

Spread the love

സ്വന്തം ലേഖകൻ

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിന്റെ എട്ടാം സീസണിലെ അവരുടെ ആദ്യ വിജയം സ്വന്തമാക്കി. എല്ലാ മത്സരവും വിജയിച്ച്‌ മുന്നേറിയ ഒഡീഷയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.

ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിച്ചത്. മികച്ച രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരം ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ മിനുട്ടില്‍ തന്നെ ഒഡീഷ ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിനായി. സഹലായിരുന്നു ആദ്യ ഷോട്ട് ടാര്‍ഗറ്റിലേക്ക് തൊടുത്തത്. പിന്നാലെ നാലാം മിനുട്ടില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് ലൂണയും ഒഡീഷ കീപ്പറെ പരീക്ഷിച്ചു. പക്ഷെ രണ്ടു ഷോട്ടും കമല്‍ജിത് തടഞ്ഞു. 14ആം മിനുട്ടില്‍ ആണ് ഒഡീഷക്ക് ആദ്യ അവസരം ലഭിച്ചത്. പക്ഷെ ഹാവി ഹെര്‍ണാണ്ടസിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്ത് പോയി.

25ആം മിനുട്ടില്‍ ഗ്രൗണ്ടിന് മധ്യത്തില്‍ നിന്നും ഹാവി ഹെര്‍ണാണ്ടസ് കേരള ഗോള്‍ മുഖത്തേക്ക് ഷോട്ട് തൊടുത്തു. ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് ആ ഷോട്ട് പുറത്തേക്ക് പോയത്. ഈ രണ്ട് അവസരങ്ങള്‍ ഉണ്ട് എങ്കിലും ആദ്യ പകുതിയില്‍ ഉടനീളം കേരള ബ്ലാസ്റ്റേഴ്സ് ആണ് കളി നിയന്ത്രിച്ചത്. പന്ത് കൂടുതല്‍ സമയം കൈവശം വെച്ചതും കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു.

രണ്ടാം പകുതിയില്‍ തുടക്കത്തില്‍ ലൂണയ്ക്ക് ഒരു ഷോട്ട് കിട്ടി എങ്കിലും ഫലം ഉണ്ടായില്ല. ലൂണയുടെ ഷോട്ട് ബാറിന് മുകളിലൂടെ പോയി. അധിക സമയം എടുത്തില്ല കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ കണ്ടെത്താന്‍. 60ആം മിനുട്ടില്‍ ഒരു കൗണ്ടറില്‍ നിന്ന് മഞ്ഞപ്പട തങ്ങളുടെ ആദ്യ ഗോള്‍ നേടി. ലൂണയുടെ ഫസ്റ്റ് ടച്ച്‌ പാസ് ഓഫ്സൈഡ് ട്രാപ്പ് കീഴ്പ്പെടുത്തി ഓടിയ ആല്‍വാരോ ഗാര്‍സിയ വാസ്കസില്‍ എത്തി. താരം ഗോള്‍ മുഖത്തേക്ക് കുതിച്ച്‌ ഗോളിയെ അനായാസം മറികടന്ന് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് എത്തിക്കുക ആയിരുന്നു.

68ആം മിനുട്ടില്‍ വാസ്കസ് ഒരിക്കല്‍ കൂടെ ഗോളിന് അടുത്ത് എത്തി എങ്കിലും കമല്‍ജിതിന്റെ സേവ് ഒഡീഷയെ രക്ഷിച്ചു. 86ആം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. പ്രശാന്ത് ആണ് കേരള ബ്ലാാറ്റേഴ്സിന്റെ രണ്ടാം ഗോള്‍ നേടിയത്. ഈ ഗോളും ഒരുക്കിയത് ലൂണ ആയിരുന്നു.

ഇതിനു ശേഷവും നിരവധി അവസരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു എങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. അവസാനം ഒരു ഗോള്‍ കേരളം വഴങ്ങി എങ്കിലും അത് ബ്ലാസ്റ്റേഷ്സ് വിജയം തടഞ്ഞില്ല.