video
play-sharp-fill
കറക്കം മതിയാക്കില്ലെങ്കിൽ പൊലീസ് മാമൻമാർ നിങ്ങളെ കറക്കും: നിരോധനാജ്ഞ ലംഘിച്ച രണ്ട് പേർക്കെതിരെ കേസെടുത്തു കൊച്ചി സിറ്റി പൊലീസ്

കറക്കം മതിയാക്കില്ലെങ്കിൽ പൊലീസ് മാമൻമാർ നിങ്ങളെ കറക്കും: നിരോധനാജ്ഞ ലംഘിച്ച രണ്ട് പേർക്കെതിരെ കേസെടുത്തു കൊച്ചി സിറ്റി പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: ലോക്ക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ രണ്ട് പേർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസ് എടുത്തു. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തില്ല.

ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയ ശേഷം പൊലീസ് ജീപ്പിൽ വീട്ടിൽ എത്തിച്ചതായാണ് ലഭിക്കുന്ന വിവരം. ജില്ലയിൽ ശക്തമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഉന്നത പൊലീസ് മേധാവികളും പരിശോധനയുമായി രംഗത്തുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തിറങ്ങാൻ അനുമതിയുണ്ട്. എന്നാൽ, കൂട്ടം കൂടിയാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.രാവിലത്തെ അപേക്ഷിച്ച് ഉച്ചയോടെ കൊച്ചി നഗരമടക്കം നിശ്ചലമായി. അത്യാവശ്യ സർവീസുകൾ മാത്രമാണ് നടന്നത്.

അതേസമയം, കൊച്ചിയിൽ സൂപ്പർ മാർക്കറ്റുകളിൽ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തി. ഒരു സമയം പരമാവധി ഏഴുപേർക്ക് മാത്രമാണ് സൂപ്പർ മാർക്കറ്റുകളിൽ പ്രവേശിക്കാൻ കഴിയൂ. സൂപ്പർമാർക്കറ്റുകൾക്ക് മുൻപിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടതോടെയാണ് പൊലീസ് എത്തി നടപടി ശക്തമാക്കിയത്.