play-sharp-fill
പട്ടാപ്പകൽ പൊലീസുകാർക്ക് നേരേ ഗുണ്ടാവിളയാട്ടം:   പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് വെട്ടേറ്റു

പട്ടാപ്പകൽ പൊലീസുകാർക്ക് നേരേ ഗുണ്ടാവിളയാട്ടം:  പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് വെട്ടേറ്റു

സ്വന്തം ലേഖകൻ

കൊല്ലം: പട്ടാപ്പകൽ പൊലീസുകാർക്ക് നേരേ ഗുണ്ടാവിളയാട്ടം. പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാരന് വെട്ടേറ്റു. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിനാണ് വെട്ടേറ്റത് . വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതിയെ പിടികൂടാനെത്തിയപ്പോഴായിരുന്നു സംഭവം . കൊട്ടിയം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം ഉമയനല്ലൂർ പള്ളിക്ക് സമീപം എത്തി പ്രതികളിൽ രണ്ട് പേരെ പിടികൂടി .


തുടർന്ന് മൂന്നാമത്തെയാളെ അറസ്റ്റ് ചെയ്യുന്നതിനിടയിലാണ് ഇയാൾ വടിവാൾ വീശുകയും പോലീസുകാരനെ വെട്ടിപ്പരുക്കേൽപ്പിച്ചതും . ഉമയനല്ലൂർ കുടിയിരുത്തുവയൽ സ്വദേശി റഫീഖാണ് ആക്രമിച്ചത്. സംഭവത്തിന് ശേഷം ഇയാൾ സമീപത്തെ ഉമയനല്ലൂർ കനാലിനകത്തേക്ക് കയറി ഒളിച്ചിരുന്നു. പിന്നീട് കൂടുതൽ പൊലീസും ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവ സ്ഥലത്തെത്തിയാണ് ഇയാളെ പുറത്തെത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group