കനയ്യ കുമാർ പൊലീസ് കസ്റ്റഡിയിൽ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: മുൻ ജെ.എൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാർ പൊലീസ് കസ്റ്റഡിയിൽ. സിഎഎ-എൻആർസി-എൻപിആർ എന്നിവയ്ക്ക് എതിരെ ഒരുമാസം നീണ്ടുനിൽക്കുന്ന ജൻ-ഗൺ-മൻ യാത്ര സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കനയ്യ കുമാർ. എന്നാൽ സരസ്വതി പൂജ നടക്കുന്ന ദിവസമായതിനാൽ ഇത്തരത്തിലൊരു റാലി നടത്തുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

ഇക്കാര്യം എഎസ്പി സൂര്യകാന്ത് ചൗബെ സ്ഥിരീകരിക്കുകയും ചെയ്തു. ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരനിൽ മഹാത്മാ ഗാന്ധിയുടെ ആശ്രമത്തിൽ പൊതുജനങ്ങളുടെ മധ്യേ വച്ചായിരുന്നു കനയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ട്വിറ്റർ പേജിലൂടെ കനയ്യ തന്നെയാണ് കസ്റ്റഡിയിലെടുത്ത വിവരം പുറത്ത് വിട്ടത്. മാർച്ചിൽ പങ്കെടുക്കുന്നതിന് നൂറുകണക്കിന് സിപിഐ പ്രവർത്തകരും മറ്റ് സംഘടനകളിൽ നിന്നുള്ളവരും എത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group