പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എറണാകുളം : എറണാകുളം പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് അറസ്റ്റിൽ.

കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പോക്‌സോ കോടതി ഷാനിന് നേരത്തെ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയോടൊപ്പം ചേര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് സഹായിച്ചു എന്നതാണ് ഷാനിന് എതിരെ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റം.

പിന്നീടുള്ള അന്വേഷണത്തില്‍ ഒന്നാം പ്രതിയോടൊപ്പം ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് ഗൂഢാലോചന നടത്തുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തതായി പോലീസ് കണ്ടെത്തിയത്.ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുകയായിരുന്നു.

ഒന്നാം പ്രതിയായ റിയാസിനെതിരെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് പോക്‌സോ കോടതി ഉപാധികളോടെ ഷാനിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

പ്രതിയാക്കിയതോടെ ഇയാള്‍ മാസങ്ങളോളം ഒളിവിലായിരുന്നു. പ്രതിയായ ഷാന്‍ മുഹമ്മദിന് വേണ്ടി മാത്യു കുഴല്‍ നാടന്‍ എം എല്‍ എ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് നേരത്തെ വിവാദമായിരുന്നു.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിൻമേൽ അന്വേഷണം നടത്തിയ പോത്താനിക്കാട് പോലീസ് ഒന്നാം പ്രതിയും
യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവമായ റിയാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.