വിഷ കൂണ്‍ പാചകം ചെയ്തു കഴിച്ചു; പിന്നാലെ ഛർദിയും ദേഹാസ്വാസ്ഥ്യവും; കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ ആശുപത്രിയില്‍

Spread the love

കോഴിക്കോട്: താമരശ്ശേരി പൂനൂരില്‍ വിഷ കൂണ്‍ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയില്‍.

video
play-sharp-fill

ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ്‌ റസൻ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്. നിലവില്‍ ഇവർ ചികിത്സയില്‍ കഴിയുകയാണ്.