video
play-sharp-fill
ജാമ്യത്തിലിറങ്ങി വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ

ജാമ്യത്തിലിറങ്ങി വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ

 

സ്വന്തം ലേഖിക

കൽപ്പറ്റ: ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയ പ്രതി അറസ്റ്റിൽ. പോക്‌സോ കേസിൽപ്പെട്ട് തടവിലിരിക്കേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മലപ്പുറം കമ്പളക്കാട് പള്ളിയിലവളപ്പിൽ സ്വദേശിയായ ബാലചന്ദ്രൻ എന്ന ബാലൻ(50)ആണ് അറസ്റ്റിലായത്. പണം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയ പതിനാലുകാരനെ ഇയാൾ ബലമായി മദ്യം കുടിപ്പിക്കുകയും പിന്നീട് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

സംഭവത്തിന് ശേഷം വീട്ടിലെത്തി തളർന്ന് വീണ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ കമ്പളക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ 2017ലും ഇതേ സ്റ്റേഷനിൽ പോക്‌സോ കേസുണ്ട്. ഇതിൽ ജാമ്യത്തിലറങ്ങിയാണ് ഇയാൾ വീണ്ടും സമാനകേസിൽ പിടിയിലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group