video
play-sharp-fill
അമ്പലത്തിൽ തൊഴാൻ വന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; ക്ഷേത്ര പൂജാരി അറസ്റ്റിൽ

അമ്പലത്തിൽ തൊഴാൻ വന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; ക്ഷേത്ര പൂജാരി അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അമ്പലത്തിൽ തൊഴാൻ വന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം. ക്ഷേത്ര പൂജാരി അറസ്റ്റിൽ. ഈഞ്ചക്കൽ സുഭാഷ് നഗറിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തൊഴാൻ വന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്ര പൂജാരിയാണ് അറസ്റ്റിലായത്. സുഭാഷ് നഗർ സ്വദേശി മണി പോറ്റി (50 ) ആണ് അറസ്റ്റിലായത് . ശനിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം നടന്നത്.

ഫോർട്ട് എസ്‌ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .ഇതിനു മുൻപും ഇത്തരം പരാതികൾ ഇയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും അപ്പോഴെല്ലാം നിസ്സാരമമായി തള്ളിയതാണ് പോറ്റിയുടെ പീഡനം തുടർകഥ ആയതിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group