‘2 വര്‍ഷമായി ടോര്‍ച്ചര്‍ ചെയ്തു’: പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ , താൻ നിരപരാധിയാണെന്ന് കുറിപ്പെഴുതിവച്ച ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

തൃശൂർ : ചാമക്കാലയിൽ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ, താൻ നിരപരാധിയാണെന്ന് കുറിപ്പെഴുതിവച്ച ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊടുങ്ങൂക്കാരൻ ബഷീറിന്റെ മകൻ സഹദിനെ (26) ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ വീട്ടിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ വീട്ടുകാർ കണ്ടത്. കഴിഞ്ഞ ഡിസംബറിൽ പോക്സോ കേസിൽ ഉൾപ്പെട്ട് ജയിലിലായിരുന്ന സഹദ് കുറച്ച് ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

സഹദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്സോ, ബലാത്സംഗം. ഇതിലൊന്നും ഞാൻ തെറ്റ് ചെയ്തിട്ടില്ല. പരാതി കൊടുത്ത കുട്ടി എന്നെ രണ്ടു വർഷത്തോളം ക്രൂരമായി ടോർച്ചർ ചെയ്തു. എല്ലാം അവസാനിപ്പിച്ചുപോയ ആ കുട്ടി എന്റെ വിവാഹം ശരിയായതിനു ശേഷം വീണ്ടും വന്നു. എന്റെ വീട്ടിൽ വന്നു. ഞാനാ കുട്ടിയുടെ കാൽ പിടിച്ചു.

വീട്ടിൽ ഉമ്മയോടും വാപ്പയോടും മിണ്ടാറില്ല. ചൈൽഡ്ഹുഡ് ലൈഫ് അത്രയും മോശമായിരുന്നു. എനിക്ക് ഉമ്മാന്നൊക്കെ വിളിക്കാൻ കൊതിയായിരുന്നു. വീട്ടിൽ പ്രശ്നമായിരിക്കുന്ന സമയത്ത് എന്നെ വീണ്ടും പരാതി കൊടുത്ത കുട്ടി പ്രോവോക് ചെയ്തു. എനിക്ക് പിടിച്ചു നിക്കാൻ പറ്റിയില്ല. എന്നോട് രണ്ടുവർഷം ചെയ്തത് ഞാനും ചെയ്തു. വിവാഹം ഓകെ ആയ കുട്ടി പാവായിരുന്നു. എന്നെ കുറെ ഹെൽപ് ചെയ്തു. എനിക്ക് ആ കുട്ടി എന്തെല്ലാമോ ആണ്.

പരാതി കൊടുത്തവർക്കും ജയിലിൽ ആക്കിയവർക്കും ഈ ലോകത്ത് എല്ലാവരെയും പറ്റിക്കാം. അവർക്ക് സ്വയം പറ്റിക്കാൻ പറ്റില്ലല്ലോ. ക്രൂരമായ വേട്ടയാടലുകൾക്കു മുൻപിൽ സഹദ് പതറിയില്ല. ഫിയ ഇല്ലാണ്ടാവുന്നത് എന്നെ തളർത്തി. ഒരു തിരിച്ചുവരവ് പോലും അസാധ്യമാണ്.

ഇങ്ങനെ ഫേസ്ബുക്കിൽ കുറിപ്പ് എഴുതി വെച്ചതിനു ശേഷമാണ് സഹദ് ആത്മഹത്യ ചെയ്തത് .